ഒരാള്‍ക്കൂട്ടം

ഷംസ് ബാലുശ്ശേരി

അവര് ആനന്ദവാദികളായിരുന്നു ,
നീ ശബ്ധിക്കുന്നവനും .

അവരെന്ത്‌ പറഞ്ഞാലും
നാടിന് മുകളില് വട്ടമിട്ട് പറക്കുന്ന
വിഷം ചീറ്റി കഴുകനെ പറ്റി
നിനക്കെങ്ങിനെ ചിന്തിക്കാതിരിക്കാനാവും ,

നിന്റെ ഗ്രാമത്തെ കുറിച്ച് ,
അവിടെ വളരുന്ന ചെന്നായ്ക്കളെ കുറിച്ച്.

നിന്റെ കുടുംബത്തെ കുറിച്ച് ,
കുടിലിനു പുറത്ത്
കറുത്ത വെളിച്ചത്തില് ഒളിച്ചിരിക്കുന്ന
കാല് പെരുമാറ്റങ്ങളെ കുറിച്ച്.

നിന്നെ കുറിച്ച് ,
നിന്നില് വളരുന്ന ആത്മഹത്യകളെ കുറിച്ച് .

ബാല്യത്തില് രജസ്വലയായി ,
ഗര്ഭപാത്രം പഴുത്തു മരിച്ച
അയല്ക്കാരിയെ കുറിച്ച് ,

പിറക്കാനിരിക്കുന്ന കുഞ്ഞിന്
ഉറഞ്ഞു കൂടുന്ന മുലപ്പാലില്
ഗര്ഭം ധരിച്ച കീടനാശിനിയെ കുറിച്ച് ,
നിനക്കെങ്ങിനെ നിശബ്ധനാകാന് കഴിയും .

ലോകത്തിനു മുകളില്
ഡമൊക്ലസ്സിന്റെ വാളുണ്ടന്ന് പറയും മുമ്പേ
അവര് നിന്റെ തലയില്
രാഷ്ട്രീയമുണ്ടന്ന് പറഞ്ഞ്
വെട്ടിക്കളഞ്ഞില്ലേ ...?

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, ഒരാള്‍ക്കൂട്ടം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക