പുനര്‍ജ്ജനി തേടി

സാം ചാക്കോ

വസന്തം കാണാത്ത വിഫല മോഹങ്ങളും
വര്ന്നങ്ങളില്ലാത്ത്ത ഭ്രാന്ത സ്വപ്നങ്ങളും
എന്നോ പൊതി കെട്ടിയ നഷ്ട സൌഭാഗ്യത്തിന്‍
പാഥേയവും പേറി തുടരുമീ യാത്ര
അനസ്യൂതമാനസ്യൂതം എന്തിനോ വേണ്ടി..
...

പിന്തിരിയുമ്പോള്‍ കാണുന്നു ഞാന്‍ എന്റെ
പിന്നിലായ് നീളുന്ന നേര്‍ വഴിത്താരയെ
പിന്നെയും പിന്നെയും തേടുന്നു ഞാന്‍ എന്റെ
പിന്നിലെക്കേതോ പിന്തുടര്ച്ചയ്ക്കായ്‌;
മുന്നിലെക്കോടുന്നേന്‍ നയനങ്ങള്‍ വീണ്ടും
സപ്ത വര്‍ണ്ണങ്ങള്‍ തന്‍ പുനര്‍ജനി തേടി..
ചുളിവുകള്‍ വീണയെന്‍ വ്യാമോഹ സ്വപ്നത്തില്‍
അണയാതെ നിന്നൊരാ ദീപവും മാഞ്ഞുവോ?
വിണ്ണിനെ കാട്ടാതെ എന്നുമെന്‍ ഓര്‍മ്മ തന്‍
കണ്ണീര്‍ നനവുള്ള താളിലോളിപ്പിച്ച്ചോരാ
മയില്‍പ്പീലിയും കാണാതെ പോയെന്നോ??
കാഴ്ചകള്‍ മങ്ങിയ നയനങ്ങളെയും
ദുര്ബ്ബലമാകുമീ പാദങ്ങളെയും
ശക്തമാക്കുന്നോരെന്‍ മാനസം മാത്രം
ശക്തമായ് പിന്നെയും എന്‍ കൂടെ നില്‍പ്പു..

വീശി അടിക്കുന്നോരീ ചുടു കാറ്റും
അനന്തമായ് നീളുമീ മണ്പാതയും,
ശാന്തമാം വാനിലെ താരകം പോലെ
ദൂരെയായ് തെളിയും മരുപ്പച്ച്ചയും,
ഇടയബാലന്റെ സംഗീതം പോലെ
മുയരുന്ന ശോക സംഗീതവുമെല്ലാം
എകുന്നുവോ എനിക്കിനിയുമൊരു യാത്രയ്ക്കായ്
ആശംസകള്‍ ? എനിക്കറിയില്ലതിന്നും..
തുടരുവാന്‍ വയ്യ! എനിക്കിനിയുമീ യാത്ര
ഈ മണല്‍ ചൂടില്‍ എകനായിങ്ങനെ
താഴ്ത്തട്ടെ ഞാനെന്‍ വ്യാമോഹ ചെപ്പുകള്‍
അല്പ്പനെരത്തെക്കീ മരത്ത്തനലില്‍
ചേരട്ടെ, ഞാനെന്‍ ഓര്‍മ്മ തന്‍ പുസ്തകത്താളിലെ
മാനം കാണാ മയില്‍പ്പീലിയായ്;
പെരുകട്ടെ പെറ്റു പെരുകട്ടെയെന്‍ മോഹങ്ങള്‍
മാനത്തോടെത്തും പ്രകാശ ജ്വാലയായ്.
മാറിയെങ്കില്‍ അവ ഇനിയുമെനിക്കെന്റെ
ഇരുള്‍ തിങ്ങും യാത്രയില്‍ എന്നെ നയിക്കുന്ന
പൊന്‍ നിലാവെട്ടമായ് എന്നുമിനിയെന്നും...

കാത്തിരിപ്പൂ ഞാന്‍ ഇനിയെന്നുമാ തങ്ക-
നിരമാര്‍ന്നോരെന്‍ സുപ്രഭാതത്തിനായി;
പിന്നെയും പിന്നെയും തേടുന്നു ഞാന്‍ എന്റെ
പിന്നിലെക്കേതോ പിന്തുടര്ച്ച്യ്ക്കായ്
മുന്നിലെക്കൊടുന്നേന്‍ നയനങ്ങള്‍ വീണ്ടും
സപ്ത വര്‍ണ്ണങ്ങള്‍ തന്‍ പുനര്‍ജ്ജനി തേടി...

    

സാം ചാക്കോ - Tags: Thanal Online, web magazine dedicated for poetry and literature സാം ചാക്കോ , പുനര്‍ജ്ജനി തേടി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക