സോജാ രാജകുമാര

ഷംസ് ബാലുശ്ശേരി

നീ ഉറങ്ങുമ്പോള്
ഞാന് ഉണര്ന്നിരിക്കാം,
നിന്റെ സ്വപ്നങ്ങള് വന്ന്
എന്നെ മുട്ടി വിളിച്ചാലോ..?

പാതിരാവില് വന്നവരുടെ
കൈകളില്,
സ്നേഹത്തിന്റെ
ഇതളുകളുണ്ടായിരുന്നു.

എന്റെ മുറിവുകളില് തലോടി ഉറക്കി
ഒരു പ്രണയമായ്
ഞാനവര്ക്കത് തിരിച്ചു നല്കി .

മിന്നാമിന്നികള് പതിച്ച
മഴയുടെ ഒരു ഉടുപ്പും ,
നിലാവിന്റെ പുതപ്പും
അവരെനിയ്ക്ക് സമ്മാനം തന്നു .

പുലര് കാലത്ത് വന്നവരുടെ കയ്യില്
നിന്റെ ചോര പുരണ്ടൊരു
അടിവസ്ത്ര മുണ്ടായിരുന്നു.

അവര്ക്ക് തിരിച്ചു നല്കാന്
എന്നില് ഒന്നും ശേഷിച്ചിരുന്നില്ല,
അതിനു മുമ്പേ നിന്റെ സ്വപ്നങ്ങള്
എന്നെ നായാടി കൊന്നിരുന്നു.

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, സോജാ രാജകുമാര
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക