ചൂഴ്‌ന്നെടുക്കപ്പെട്ട ഇടം കണ്ണ്

മനോജ് നായര്‍

ചൂഴ്‌ന്നെടുക്കപ്പെട്ട ഇടം കണ്ണ്;
ചോരയൊലിപ്പിച്ചു പിടഞ്ഞുകൊണ്ട്
വലം കണ്ണിനോടു ചോദിച്ചു...
നിനക്കെന്താ സങ്കടം തോന്നാത്തെ...?
നീയെന്താ കണ്ണീരൊഴുക്കാതെ..?
നീയല്ലേ സങ്കടം വരുമ്പോ
കരയാന്‍ എന്നെക്കാള്‍ മിടുക്കന്‍ ?
പൊട്ടനെപ്പോലെ വലം കണ്ണ് ചോദിച്ചു;
നീയാരാ...?
നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലല്ലോ..!
ഇടം കണ്ണ് പിടഞ്ഞു...
പിന്നെയും ചോദ്യം...
ഇതെന്താ ഇങ്ങനെ...?
കൂട്ടുകാരാ ഇത് വെള്ളമല്ല...ചോര
ചുവന്ന ചോര...
നീ നിന്റെ ചോര കാണുന്നില്ലേ..?
വലം കണ്ണ്...
നീയെന്താ ഈ പിറുപിറുക്കുന്നെ ....
ഞാനെല്ലാം കാണുന്നുണ്ട്.
മായക്കാഴ്ചകള്‍ ...
പണച്ചാക്കുകളും
ചാക്കുകള്‍ നിറയെ പണവും...
എല്ലാം..
നീയെന്നെ ശല്യപ്പെടുത്താതെ പോ..
ചൂഴ്‌ന്നെടുക്കപ്പെട്ട തന്റെ ഇടം കാഴ്ച തേടി
ഒരു മനുഷ്യന്‍ അലയാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു...
നിറങ്ങള്‍ മറഞ്ഞുപോയ പുതിയ കാഴ്ച്ചകളുമായി
സമരസപ്പെടാനാവാതെ...!
കാഴ്ച തേടിയെത്തുന്ന ഒരു മനുഷ്യനെയും കാത്തു
പിടയുന്ന ജീവനുമായി
ഇടം കണ്ണ് ;
തുടിച്ചു കൊണ്ടേയിരുന്നു.....
വരും...ഇടതുകണ്ണിന്റെ കാഴ്ചയും തേടി
വരും ആരെങ്കിലും....

    

മനോജ് നായര്‍ - Tags: Thanal Online, web magazine dedicated for poetry and literature മനോജ് നായര്‍ , ചൂഴ്‌ന്നെടുക്കപ്പെട്ട ഇടം കണ്ണ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക