ഗാന്ധിയും യേശുവും

ഷംസ് ബാലുശ്ശേരി

ഗാന്ധി നഗ്നനാണെന്ന്
ആരും പറഞ്ഞിട്ടില്ല.
അര്ദ്ധ നഗ്ന നാ ണെ ന്ന്
ലോകം കളിയാക്കി.

രാമനും മുഹമ്മദിനും
വീതം വെച്ചപ്പോള് ,
ഗാന്ധിക്കൊരു
യൂദാസിന്റെ
കുപ്പായമുണ്ടായിരുന്നു.
എന്നെ കാണുമ്പോള്
ഗാന്ധി ചിരിക്കാറുണ്ട്.

 

 

നൊമ്പരപ്പെട്ട് മിന്നുന്ന ഈ വഴിവിളക്കുകളെ മുന്‍ നിര്‍ത്തി അടുത്തലക്കത്തില്‍ വിശദമായ ഒരു പഠനവും ഏറെ കവിതകളും ചേര്‍ക്കുന്നുണ്ട്. ഷംസ് കവിതയെഴുതുമ്പോള്‍ ഗൗരവമുള്ള ഇമേജുകളും പദങ്ങളും മസ്തിഷ്‌കത്തിലേക്കും പിന്നെ ഹൃദയത്തിലേക്കും ആഞ്ഞു തറയ്ക്കുന്നുണ്ട്. ആ അനുഭവം വായനക്കാര്‍ ഒന്നിച്ചനുഭവിക്കാനാവണമെന്നതുകൊണ്ടാണ് കുറെ കവിതകള്‍ ഒരുമിച്ച് ഈലക്കത്തില്‍ ഇടുന്നത്.

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, ഗാന്ധിയും യേശുവും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക