അവന്‍

ഷംസ് ബാലുശ്ശേരി

ഇന്നലെ
ഒരു ചെമ്പനീര് പൂവ് .
ഇന്ന്
മൊബൈല് ഫോണില്
തല മാറ്റിയ ഒരു അശ്ലീല ചിത്രം .
നാളെ , ഒരു മനുഷ്യ ബോംബായ്
എന്നെ കടന്നു പിടിക്കും ,
ഞാനൊരു
വാര്ത്തയാകും മുമ്പ്
അവനില്ലാത്തൊരിടം
നിന്നില് ഒളിക്കാന് തരൂ ...

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, അവന്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക