കാള്‍ മാര്‍ക്സിനു

രാജു. കെ. കാഞ്ഞിരാട്‌

ഹരിത സ്വപ്നങ്ങള്‍ തരികയാണിന്നും
കറുത്ത നീതികള്‍ വാഴുന്നിടങ്ങളില്‍
ഇടറി വീഴുന്നമനുഷ്യന്റെ കാതിലേക്കിടിമുഴക്കമായ്
ഇവിടെ നിന്‍ വാക്കുകള്‍ .
തുടലുപൊട്ടിച്ചെറിയുവാന്‍അടിമകൾക്കറിവ്നല്‍കിടും -
നിന്‍തത്വശാസ്ത്രം.
കറുത്ത ശക്തിതന്‍കുരുതി ദാഹത്തെ
അരുണ രോഷത്താല്‍ അടക്കി നിര്‍ത്തിയും
മോചനംതേടി മേചപാതയില്‍
സംഘ ബോധത്തിന്‍ പന്തമായതും
തൊഴില് ചെയ് വോര്‍ക്ക് തെളിമയാര്‍ന്നുള്ള
ജീവിതത്തിരിതെളിച്ചുതന്നതും
ഇന്നു മെന്നുമിവിടെ ഭൂവില്‍
ഉയര്‍ന്നുനിന്നിടുംനിന്റെവാക്കുകള്‍
എവിടെ മനുഷ്യന്റെ ഹൃദയം തുടിക്കുന്നുവോ
എവിടെമാനവക്കാൽപ്പാടുതെളിയുന്നുവോ
അവിടെ നിന്‍വാക്ക് കാവലാളായിടും
അവിടെനിന്‍നാമംഒളിയായ്ചിതറിടും
എവിടെ മാറാല മാറാപ്പു കെട്ടുന്നുവോ
എവിടെ മേലാളര്‍ വാണരുളുന്നുവോ
എവിടെനിസ്വവര്‍ഗ്ഗംപിടയുന്നുവോ
എവിടെ നീതി പിടഞ്ഞു വീഴുന്നുവോ
അവിടെ വിദ്യുത്‌ കണങ്ങളായെത്തിടും
അവിടെ നിന്‍വാക്ക് ഉറങ്ങാതിരുന്നിടും

    

രാജു. കെ. കാഞ്ഞിരാട്‌ - Tags: Thanal Online, web magazine dedicated for poetry and literature രാജു. കെ. കാഞ്ഞിരാട്‌, കാള്‍ മാര്‍ക്സിനു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക