വീണ്ടും റോമിലേയ്ക്കൊരു യാത്ര.

ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി.

ഒരു ഹേമന്ത സായാഹ്നത്തില്റ്റി.വി. മുറിയിലിരുന്ന് എന്തോ കണ്ടുകൊണ്ടിരുന്നപ്പോള്എന്റെ സഹധറ്മ്മിണിയില്നിന്നൊരു ചോദ്യം:

“ഈ വരുന്ന ഒക്റ്റോബറ് രണ്ടിന്റെ പ്ത്യകത ഓറ്മ്മയുണ്ടോ?“

ഒന്നുമറിയാത്തപോലെ ഞാന്പറഞ്ഞു: “ ഗാന്തിജയന്തി. എല്ലാ ഭാരതീയനുമറിയാവുന്ന കാര്യം!”

“അതെല്ല ഞാന്പറഞ്ഞതു”: എന്റെ ഓറ്മ്മകളിലെവിടെയെങ്കിലും ആ ദിനത്തെപ്പറ്റി കുറിച്ചു വെച്ചിട്ടുണ്ടോ എന്നൊരു തിരക്കല്!

“ഞാന്മറക്കുമോ,? നമ്മള്രണ്ടും ഒരുമിച്ചു ചേരാന്തീരുമാനം എടുത്ത ദിനം.” ഞാന്അല്പം കാവ്യ ഭാഷയില്തന്നെ പറഞ്ഞു.

“ അപ്പോള്ഇതെത്രാം കൊല്ലമാണു”. ചോദ്യം തീരുന്ന മട്ടില്ല.

“45. അതെന്റെ ഓറ്മ്മയുടെ ഭിത്തിയില്മായ്ക്കാന്കഴിയാത്ത വണ്ണം കുറിച്ചുവെച്ച സംഭവം.“ ഞാന്അല്പം നാടകീയമായിത്തന്നെ തുടറ്ന്നു.

“ഇന്നെന്തോ കവിത വായിക്കയായിരുന്നോ”: പുള്ളിക്കാരത്തിയും വിടാന്ഭാവമില്ല.

“നമുക്കു അതൊന്നാഘോഷിക്കണ്ടെ?”. അപ്പോള്കാര്യം വ്യക്തമായി. എന്തോ പരിപാടി അസൂത്രണം ചെയ്തിട്ടാണ്ഈ ചോദ്യവുമായി എന്നെ സമീപിച്ചിട്ടുള്ളതു!

“അകാം, എന്തു വേണം” ഞാനാരാഞ്ഞു.

“ലണ്ടനിലൊരു ഷൊ കാണാം. കൂടെ ഡിന്നറുമാകാം” ഞാന്.

“ നമുക്ക് റോമില്പോയാലൊ”? ചോദ്യത്തെക്കാള്അതൊരു അഭിപ്രായപ്രകടനം.

“പോകാം”. ഞങ്ങള്ക്ക് രണ്ടുപേറ്ക്കും ഇറ്റലി വളരെ ഇഷ്ടമാണു. അനുവാദം മാത്രം മതി. ബാക്കി കാര്യമൊക്കെ സ്വയം ഏറ്റെടുക്കും. റ്റ്രാവല്ഏജന്റിനെ വിളിക്കുക. ഹോട്ടലും യാത്രയും ബുക്കു ചെയ്യുക ഇതൊന്നുംതന്നെ ഞാന്അറിയണമെന്നില്ല. ഇടയ്ക്കു വന്നു പറയും: “ഈ ഹോട്ടലൊന്നു സെറ്ച്ച് ചെയ്തേ.“.ഈ ഫ്ലൈറ്റ് ബുക്ക് ചെയ്തേ”. എന്നെ വിളിക്കുന്നതു “വോയ്സ് കണ്ട്രോള്ഡ് കമ്പൂട്ടറ്“ എന്നാണു. പുള്ളീക്കാരത്തി പറയും. ഞാന്ഓണ്ലൈനില്എല്ലാം ചെയ്യും.

ഹേമന്തമായിരുന്നെങ്കിലും റോം നഗരം ശരല്ക്കാല സൌന്ദര്യത്തില്കുളിച്ചി നില്ക്കുന്നു. മനോഹരമായ കാലാവസ്ഥ.

ഞങ്ങള്പലവുരു റോം സന്ദറ്ശിച്ചിട്ടുണ്ടു. ആദ്യം റോമ് കാണുന്നതു 40 വറ്ഷങ്ങള്ക്കു മുമ്പ്. ഞങ്ങളുടെ വസന്തത്തില്! അന്നു ഉപരിപഠനം കഴിഞ്ഞു നാട്ടിലേയ്ക്കു എന്നെന്നേയ്ക്കുമായി തിരിച്ചുപോകാന്തയ്യാറെടുക്കുന്ന കാലം. ഞങ്ങള്ക്ക് രണ്ടുപേറ്ക്കും യൂറോപ്പെങ്കിലും ഒന്നു കാണണമെന്ന ആഗ്രഹം. അങ്ങനെ ആദ്യം യൂറോപ്പിലുള്ള മിക്ക പ്രധാനപ്പെട്ട സ്ഥലങ്ങളിലും പോയി; കൂടെ റോമിലും.

റൊമില്ഒരു ജലധാര്യ്ണ്ട്, റ്റ്രെവി ജലധാര.( Fountain di Trevi). ഈ ജലധാര ലോകപ്രസിദ്ധമാണു. 1960ല്ലോകപ്രസിദ്ധനായ എഴുത്തുകാരനും ഡയറക്റ്ററുമായ ഫെല്ലിനിയുടെ La Dolci vita ( “the good“ life in Italian) പുറത്തിറങ്ങി. ആ പടത്തില്സുന്ദരിയായ അനീത എക്ബറ്ഗ് അറ്ദ്ധനഗ്നയായി ഈ ജലധാരയില്രങ്ങുന്ന ഒരു രംഗമുണ്ട്. ഇതോടെ റ്റ്രെവി ഫൌണ്ടന്ലോകപ്രസിദ്ധമായിത്തീറ്ന്നു.

ഇന്നു ആറ്ക്കും ഈ ജലധാരയില്ഇറങ്ങാന്അനുവാദമില്ല. ഒരു കാല്വിരല്വെള്ളത്തിലിട്ടാന്ഉടന്ഇറ്റാലിയന്പോലീസെത്തും. പിന്നെ വന്പിച്ച പിഴയും!

ഈ ജലധാരയില്പുറകോട്ടു തിരിഞ്ഞു നിന്നു പൈസ എറിയുകയാണെങ്കില്വീണ്ടുമിവിടം സന്ദറ്ശിക്കുമെന്നാണ്ഐദിഹ്യം! ആദ്യം ഈ ജലധാര കണ്ടാപ്പോള്ഈ കഥ അറിയാവുന്ന സബൂറ് അതില്കാശെറിഞ്ഞ കാര്യം ഞാനെന്നും ഓറ്ക്കും.അപ്പോള്ഞാന്പറഞ്ഞു ഇനിയൊരിക്കലും നാമിവിടെ വരില്ലെന്നു. പിന്നെ ഇത്തവണ മൂന്നാമത്തെ സന്ദറ്ശനം. ഇവിടെ വരുമ്പോളൊക്കെ എന്നെ ഓറ്മ്മിപ്പിക്കും താന്പണ്ടു പൈസ എറിഞ്ഞതുകൊണ്ടാണ്വീണ്ടും വന്നതെന്നു. ഇത്തവണയും ആ പതിവു തൂടറ്ന്നു!

റോം ഒരു ചരിത്രകാഴ്ചബംഗ്ലാവാണു! ഇവിടെ ഒരു വശത്തു നീറൊ ചക്രവറ്ത്തുടെ സുവണ്ണകൊട്ടാരത്തിന്റെ അവശിഷ്ടമാണെങ്കില്, മറുവശത്ത് മൈക്കളാഞ്ചലൊവിന്റെ നവോത്ഥാനകലകളുടെ കേളീരംഗം!

ഒരുവശത്തു റ്റൈബര്നദിയുടെ കണ്ണഞ്ചിക്കും കാഴ്ചയെങ്കില്, മറുവശത്തു ആകാശചുംബിതയായുറ്ന്ന് നില്ക്കുന്ന സൈന്റ് പീറ്ററ് ദേവാലയത്തിന് വേണ്ടീ മൈക്കലാഞ്ചലൊ തീറ്ത്ത മനൊഹര ഗോപുരം.

എവിടെ നോക്കിയാലും കാണാം മനോഹര സൌദങ്ങളും കലാശില്പങ്ങളും.

    

ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി. - അമേരിക്കയില്‍ താമസം. യാത്ര, ഫോട്ടോഗ്രാഫി എന്നിവയില്‍ താല്പര്യം . Tags: Thanal Online, web magazine dedicated for poetry and literature ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി. , വീണ്ടും റോമിലേയ്ക്കൊരു യാത്ര.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക