അളമുട്ടിയാല്‍

ഹാരിസ് എടവന

ആളുകള്‍ വായിക്കാത്ത
കാരണം
കഥാപാത്രങ്ങള്‍Ä<<

 

അക്രമാസക്തരായി
നോവലിസ്റ്റിനെ
... പൊതിരെ തല്ലി..

മനസ്സിണങ്ങാത്ത
വാക്കുകകളെ
കൂട്ടിച്ചേത്തു കവിതയാക്കി
പീഡിപ്പിച്ചതിനു അക്ഷരങ്ങള്‍

 കവിക്കെതിരെ കോടതിയില്‍

കോളമിസ്റ്റിനെ
ആർക്കും ബിരിയാനി വെക്കാവുന്ന
ചെമ്പെന്നു
ലേഖനങ്ങള്‍ പരിഹസിച്ചത്രെ..

പലരും ആശങ്കയിലാണു
മരത്തിനെ സ്വന്തമാക്കിവെച്ചവര്‍

നൊസ്റ്റാൾജിയയെ അന്യായമായി
കൈവശം വെച്ചവര്‍
..................................... .............................................

അല്ലേലും അളമുട്ടിയാ....

    

ഹാരിസ് എടവന - Tags: Thanal Online, web magazine dedicated for poetry and literature ഹാരിസ് എടവന , അളമുട്ടിയാല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക