മഴ, ഇവള്‍ പ്രണയിനി

മേരിലില്ലി

നെയ്യാമ്പലായി വിടരും ഞാന്‍
പൗര്‍ണമി തിങ്കളായി നീ ചിരിക്കും രാവില്‍,
മയിലായി വന്നു ലാസ്യ നൃത്തമാടും
കാര്‍മേഘമായി നീ വാനിലേറുമ്പോള്‍,
സൂര്യകാന്തിയായി മിഴി തുറക്കും
നീയെന്റെ പ്രിയനായി വിളങ്ങുമ്പോള്‍
ദൂരെ ശിലയായി ഉറങ്ങും ഞാന്‍
നിന്‍ സ്നേഹ സ്പന്ദന ങ്ങളറിയുവാന്‍
കവിതയായി വന്നു നിറയും
നിന്‍ മാനസ തീരത്തും
മേടമാസ പുലരിയില്‍
കണിക്കൊന്ന പൂവായി ഉദിക്കും
വാകപ്പൂക്കള്‍ക്ക്‌ മീതേ
വേനല്‍ കിനാവായി പടരും
നിലാവിന്‍ നിശ്വസനങ്ങളില്‍
പ്രണയത്തിന്‍ സുഗന്ധമായലിയും മഴ, ഇവള്‍ പ്രണയിനി

    

മേരിലില്ലി - Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, മഴ, ഇവള്‍ പ്രണയിനി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക