അശ്രദ്ധ

ഷംസ് ബാലുശ്ശേരി

പൊട്ടി തെറിക്കാനായിരുന്നു
അവള്ക്കിഷ്ടം
അതുകൊണ്ട് അവളൊരു മഴയായി .

കത്തി പടരാനായിരുന്നു
അവനിഷ്ടം
അത് കൊണ്ട് അവനൊരു മിന്നലായി.

പാതിരാത്രിയില്
ഇടി വെട്ടി പെയ്യുമ്പോള്
നിലത്തേക്ക് തെറിച്ചു വീണ
വെള്ള തുള്ളികള് ചോദിച്ചു,

അച്ഛനുമമ്മയ്കും നമ്മളെ കുറിച്ച്
ഒരു ശ്രദ്ധയുമില്ല അല്ലേ..?

 

നൊമ്പരപ്പെട്ട് മിന്നുന്ന ഈ വഴിവിളക്കുകളെ മുന്‍ നിര്‍ത്തി അടുത്തലക്കത്തില്‍ വിശദമായ ഒരു പഠനവും ഏറെ കവിതകളും ചേര്‍ക്കുന്നുണ്ട്. ഷംസ് കവിതയെഴുതുമ്പോള്‍ ഗൗരവമുള്ള ഇമേജുകളും പദങ്ങളും മസ്തിഷ്‌കത്തിലേക്കും പിന്നെ ഹൃദയത്തിലേക്കും ആഞ്ഞു തറയ്ക്കുന്നുണ്ട്. ആ അനുഭവം വായനക്കാര്‍ ഒന്നിച്ചനുഭവിക്കാനാവണമെന്നതുകൊണ്ടാണ് കുറെ കവിതകള്‍ ഒരുമിച്ച് ഈലക്കത്തില്‍ ഇടുന്നത്.

 

 

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, അശ്രദ്ധ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക