മതത്തിന്‍റെ കണ്ണാടി മുഖങ്ങള്‍

ഷംസ് ബാലുശ്ശേരി

ഓരോ ധാന്യ മണിയിയിലും
ആഹരിക്കുന്നവന്‍റെ പേര്‍
കൊത്തിയെന്ന സൂക്തം
അറിയാത്ത ഭാഷയില്‍ 
പഠിച്ചതാണന്‍റെ തെറ്റ് .

കളയുന്ന ഓരോ വറ്റിലും
ഒരു കുഞ്ഞു വിശപ്പിന്‍റെ
പിടച്ചിലു‌ണ്ടന്ന സത്യം 
വിശപ്പിന്‍റെ ഉരുളയില്‍ 
എണ്ണാ നറിയാതെ 
പോയതാണെന്‍പരാജയം .

കുപ്പ തൊട്ടിയിലെന്നും 
കടി പിടി കൂടി 
ജയം വരിക്കുന്നത് 
കാല്‍പൊക്കി മുള്ളിയ 
ചാവാലി പട്ടിയാണ് .
നായിന്‍റെ മക്കളുടെ 
ഒരുമയാണ്.

നീയെന്തിനാണ് നെറ്റി 
ചുളിക്കുന്നത്..? 
നിന്‍റെയാരെങ്കിലും 
തോറ്റോ ..?

ഓടയില്‍കളഞ്ഞ 
പിറക്കാത്ത മക്കളോ ,
ഇന്നലെ കാണാതായ 
ചേച്ചിയോ ,
ഭ്രാന്തിയാം തള്ളയോ ,
മനസ്സിന് കുഷ്ടം പിടിച്ച് 
അന്യനായി പോയ 
പിതാവോ ? 

നിനക്ക് വേണ്ടത്‌ 
ചിഹ്നങ്ങള്‍പതിച്ച 
ശവപ്പെട്ടിയില്‍കിടത്തി 
സ്വര്‍ഗ്ഗവും നരകവും 
തുലാസില്‍അളക്കാന്‍ 
മരണത്തെയല്ലേ ? 

    

ഷംസ് ബാലുശ്ശേരി - ഷംസ് ബാലുശ്ശേരി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, മതത്തിന്‍റെ കണ്ണാടി മുഖങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക