പിഴ

ശിവകുമാര്‍ അമ്പലപ്പുഴ

 വടക്കൂന്നേ നിരക്കുന്നൂ
വഴിമുടക്കിക്കുണ്ടുകള്
ആദ്യത്തേതിനിടതൊഴിഞ്ഞു
പിന്നത്തേതിനു വലത്
ഇടതും വലതുമൊറ്റിച്ചു
ഒടേതേ മടുത്തു
 
മടങ്ങാനിടമില്ലാത്ത
നഗരനടുക്കവലയില്
തടുത്തും വഴികൊടുത്തും
കൈമുദ്രകാട്ടും 
കാക്കിക്കാരുടെ കവിളില്
ഒളിഞ്ഞും തെളിഞ്ഞും
ഒടുക്കത്തെയൊരു നുണക്കുഴി
ഒഴിഞ്ഞു ഞന്‍ കുഞ്ഞൂ
ഇനി കുഴി മാറട്ടേ. 
പിഴ വേണേലടച്ചോളാം. 
    

ശിവകുമാര്‍ അമ്പലപ്പുഴ - Tags: Thanal Online, web magazine dedicated for poetry and literature ശിവകുമാര്‍ അമ്പലപ്പുഴ, പിഴ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക