മരുന്നുകള്‍ക്ക് അടിമപ്പെടുന്ന കേരളം

ബഷീര്‍ കൊല്ലറോത്ത്

ചോദ്യത്തിലെ ആദ്യവാചകം കാണുമ്പോഴേക്കും ചൊല്ലിപഠിച്ച ഉത്തരം ധൃതിയില്‍കുറിക്കുന്ന പ്രൈമറി വിദ്യാര്‍ത്ഥിയെ പോലെയാണ് ഇന്നത്തെ ഭൂരിഭാഗം കേരളീയ ഡോക്ടര്‍മാരും. രോഗിയുടെ ഓരോ രോഗലക്ഷണത്തിനും / പ്രയാസത്തിനും പറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ കുറിച്ച് തുടങ്ങുകയായി മരുന്നുകളുടെ പേരുകള്‍. ഏറ്റവും ചെറിയ പ്രയാസം പറഞ്ഞു ചെന്നാല്‍പോലും, കുറഞ്ഞത് നാലുതരം മരുന്നുകളെങ്കിലും ഇല്ലാതെ പറഞ്ഞു വിടില്ല എന്ന സ്ഥിതിയാണ്.

ഡോക്ടര്‍എന്നത് രോഗനിര്‍ണ്ണയം നടത്താനല്ല രോഗലക്ഷണം കേട്ട് മരുന്ന് കുറിക്കുന്ന വെറും യന്ത്രമായി തീരുന്ന സ്ഥിതിയാണ്, പലപ്പോഴും. ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതമായ ഉപയോഗമാണ് കേരളീയരുടെ ആരോഗ്യരംഗം നേരിടുന്ന വലിയൊരു വെല്ലുവിളി. വിവേചനരഹിതമായാണ് പല ഡോക്ടര്‍മാരും അവ കുറിക്കുന്നത്. വൈറല്‍പനികള്‍ക്കും മറ്റും ആന്റിബയോട്ടികുകള്‍ഫലപ്രദമല്ല എന്നറിഞ്ഞ് കൊണ്ട് തന്നെ നിര്‍ലോഭം കുറിച്ച് നല്‍കുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍കമ്പനികളുടെ ആകര്‍ഷമായ ഓഫറുകളില്‍മനസ്സര്‍പ്പിച്ചു, ഇത്രമേല്‍നിരുത്തരവാദപരമായി മരുന്ന് കുറിക്കുന്നവര്‍മറ്റെവിടെയും കാണില്ല. രോഗവിവരം ചര്‍ച്ച ചെയ്യാന്‍പോലും അവര്‍വിമുഖരാണ്.

ഒന്ന് ചോദിച്ചു നോക്കൂ, എന്തിനൊക്കെയാണ് ഈ മരുന്നുകള്‍എന്ന്. അതങ്ങ് വാങ്ങി കഴിച്ചാല്‍മതി എന്ന ധാര്‍ഷ്ട്യമാകും ഉത്തരം. 'ഡോക്ടര്‍ക്കറിയാം എന്ത് തരണമെന്ന്' എന്നൊരു അനുബന്ധവും പ്രതീക്ഷിക്കാം.

'കേരളത്തിലെ മിക്ക ഡോക്ടര്‍മാരുടെയും മനോഗതി ലോകത്ത് ഡോക്ടര്‍- രോഗി എന്ന രണ്ടു വര്‍ഗ്ഗം മാത്രമേ ഉള്ളൂ ; രോഗികള്‍എന്നതോ ഒന്നും അറിയാത്തവര്‍എന്നുമാണ്' - മെഡിക്കല്‍കോളേജില്‍ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.

ജനങ്ങള്‍ക്ക്‌ശരിയായ ആരോഗ്യ അവബോധം ഉണ്ടാകുക എന്നതാണ് ഈ ചൂഷണത്തെ എതിരിടാനുള്ള ഒരേയൊരു പോംവഴി. എന്നാല്‍വിദ്യാസമ്പന്നര്‍പോലും ഡോക്ടറെ അന്ധമായി വിശസിക്കുന്നു; അനുസരിക്കുന്നു. തങ്ങള്‍ചുമ്മാ വാരിവലിച്ചു മരുന്ന് കഴിക്കാന്‍തയ്യാറല്ല എന്ന് മലയാളി തീരുമാനം എടുക്കണം; ആവശ്യം ബോധ്യപ്പെട്ടിട്ടു മതി മരുന്ന് കഴിക്കല്‍. തന്റെ രോഗം എന്തെന്നും എങ്ങനെയാണു ഡോക്ടര്‍ആ നിഗമനത്തില്‍എത്തിയത് എന്നും മരുന്നുകള്‍/ ടെസ്റ്റുകള്‍കുറിച്ചാല്‍എന്ത് ആവശ്യത്തിനാണ് എന്നും, അവ അത്യാവശ്യമാണോ എന്നും ചോദിച്ചറിയാന്‍രോഗികള്‍ക്ക് അവകാശമുണ്ട്‌. അത് വിനിയോഗിക്കാന്‍ജനങ്ങള്‍മുന്നോട്ടു വരണം. ഉത്തരം തൃപ്തികരമായി തോന്നുന്നില്ല എങ്കില്‍മരുന്നിന്റെ പേര് /ഉള്ളടക്കത്തിന്റെ രാസനാമം ഇന്റര്‍നെറ്റില്‍പരതിയാല്‍, എന്ത് രോഗത്തിനാണ്‌അവ കഴിക്കേണ്ടത് എന്നും അതിന്റെ പാര്‍ശ്വഫലങ്ങളും, വികസിത രാഷ്ട്രങ്ങള്‍നിരോധിച്ചതാണോ എന്നും മറ്റുമുള്ള വിശദാംശങ്ങള്‍ലഭ്യമാണല്ലോ.

ഉത്തരം പറയാന്‍തയ്യാറില്ലാത്ത ഡോക്ടറെ ബഹിഷ്ക്കരിക്കാന്‍കഴിയുന്ന തരത്തിലേക്ക് സമൂഹത്തിന്റെ ആരോഗ്യബോധം ഉയരണം... അജ്ഞതയാണ് / ഭയമാണ് പലപ്പോഴും ചൂഷണത്തിന് ഇരകളാക്കുന്നത്.

തങ്ങളുടെ ശരീരം ഡോക്ടര്‍മാരുടെ അത്യാര്‍ത്തിയില്‍പൊലിയേണ്ടതല്ല എന്ന് നാം തീരുമാനിക്കണം. ജനങ്ങള്‍ബോധവാന്മാരാണ് എന്ന സന്ദേശം നല്‍കാനായാല്‍അവരെ കുറെയൊക്കെ മാറ്റി ചിന്തിപ്പിച്ചേക്കാം.

പ്രതിബദ്ധതയുള്ള ന്യൂനപക്ഷം ഡോക്ടര്‍മാര്‍ചൂഷണങ്ങള്‍ക്കെതിരെ രംഗത്ത് വരാറുണ്ടെങ്കിലും മാഫിയഘടനയുള്ള ഭൂരിഭാഗത്തിന്റെ ഒച്ചയില്‍അവരുടെ ശബ്ദം മുങ്ങിപ്പോകാറാണ് പതിവ്.

അലോപ്പതിയെ പലപ്പോഴും പ്രതിക്കൂട്ടില്‍ നിറുത്തുന്നത് പണാര്‍ത്തി മൂലമുള്ള അറിഞ്ഞു കൊണ്ടുള്ള ദുരുപയോഗം, വിദഗ്ദ്ധജ്ഞാനം ഇല്ലാതെയുള്ള ഉപയോഗം ഇവയാണ്. പല ഡോക്ടര്‍മാരുടെയും ധാരണ ബിരുദം പൂര്‍ത്തിയാക്കുന്നത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് സര്‍വജ്ഞരായി എന്നാണ്. മറ്റേത് തൊഴിലിനെ അപേക്ഷിച്ചും updated ആകാന്‍മടിയുള്ളവരാണ് ഡോക്ടര്‍മാര്‍. പണ്ടെങ്ങോ കേട്ടുപഴകിയ പാഠം അനുസരിച്ചാകും അവര്‍ഇന്നും നീങ്ങുന്നത്. മറ്റൊന്ന്, മരുന്നുകളെ കുറിച്ച് വല്ലാത്ത ധാരണയൊന്നും ഇക്കൂട്ടര്‍ക്കുണ്ടാകില്ല. ഒരു വര്‍ഷം ഫാര്‍മക്കോളജി പഠിക്കുന്നത് ആജീവനാന്തം മരുന്ന് കുറിക്കാനുള്ള ലൈസന്‍സ് അല്ലല്ലോ! നിരന്തരം ഗവേഷണങ്ങള്‍  നടക്കുന്ന മേഖലയാണത് . കുറഞ്ഞ പക്ഷം കുറിക്കുന്ന മരുന്നിനോടൊപ്പമുള്ള ലീഫ് ലെറ്റ് മനസ്സിരുത്തി വായിക്കുകയെങ്കിലും ചെയ്താല്‍മതിയായിരുന്നു!

***

ഈ പോസ്റ്റ്‌ആധുനിക ചികിത്സാശാഖയെ ഒന്നടങ്കം ആക്ഷേപിക്കാനല്ല; അത്യാവശ്യഘട്ടത്തില്‍മരുന്ന് കഴിക്കരുത് എന്നോ മുഴു ഡോക്ടര്‍മാരും കുറിക്കുന്ന മരുന്നുകളും ടെസ്റ്റുകളും അനാവശ്യമെന്നോ അഭിപ്രായവുമില്ല. തീര്‍ച്ചയായും കര്‍മ്മബദ്ധരായ ഒട്ടേറെ ഡോക്ടര്‍മാര്‍ഉണ്ട് ഇപ്പോഴും; പക്ഷെ ദൌര്‍ഭാഗ്യവശാല്‍അത്തരക്കാരുടെ എണ്ണം കുറഞ്ഞു വരുന്നു. കള്ളനാണയങ്ങള്‍കാരണം പലപ്പോഴും അര്‍ദ്ധമനസ്സോടെ ഡോക്ടര്‍മാരെ സമീപിക്കേണ്ട അവസ്ഥയാണ്‌. സമാന്തര ചികിത്സാരംഗങ്ങളിലും വിവിധതരം തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്നുണ്ട് എന്നതും വസ്തുത തന്നെ.

    

ബഷീര്‍ കൊല്ലറോത്ത് - Tags: Thanal Online, web magazine dedicated for poetry and literature ബഷീര്‍ കൊല്ലറോത്ത്, മരുന്നുകള്‍ക്ക് അടിമപ്പെടുന്ന കേരളം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക