എന്റെി പ്രണയം.

മിന്നൂസ്

ഞാനെന്‍റെ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചു കൊണ്ട്
നിന്നിലേക്ക്‌ പെയ്യാനൊരുങ്ങുന്നു...
മൃത്യുവില്‍ സ്വയം വീണലിയാതെ,
ജീവിതത്തിന്‍റെ പച്ചപ്പില്‍ നമുക്ക് കൈ കോര്‍ത്തു നടക്കാം....

ഞാനെന്നെ തന്നെ അറിഞ്ഞത് നിന്നിലൂടെയാണ്..
നിന്‍റെ കണ്ണുകളില്‍ കാണുന്ന സ്നേഹവും..
പുഞ്ചിരിയില്‍ വിടരുന്ന ആഹ്ലാദവും
ഞാന്‍ നിന്‍റെ..നീ എന്‍റെ...
എന്നെന്നെ അറിയാതെ ഓര്‍മിപ്പിക്കുന്നു ...

മഴയുടെ ഈറന്‍ കാഴ്ചയും
വേനലിന്‍റെ വറുതിയും
നിന്നോടുള്ള എന്‍റെ പ്രണയത്തെ തളര്‍ത്തില്ല ..
നീ ഞാനാണ്..ഞാന്‍ നീയാണ്...

നിന്‍റെ മിഴിയിലെ നക്ഷത്രത്തിളക്കം
എന്‍റെ പുഞ്ചിരിയില്‍ അലിഞ്ഞു ചേരട്ടെ...
നിന്‍റെ പ്രണയത്തിനായി എന്‍റെ മിഴിനീരല്ല..
ജീവന്‍ പോലും നഷ്ടപ്പെടട്ടെ...

എന്‍റെ ആത്മാവില്‍ നിന്നും പെയ്തിറങ്ങിയ...
സ്നേഹത്തിന്‍റെ ഗന്ധം ഏറ്റുവാങ്ങാന്‍...
നിന്‍റെ ആത്മാവ് മാത്രമീ ഭൂമിയില്‍..

പക്ഷേ..സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
നിന്നിലലിഞ്ഞു ചേരാനാണ്...
പ്രണയിച്ചു പ്രണയിച്ച് നിന്നിലെ നീയായി മാറാന്‍..

    

മിന്നൂസ് - Tags: Thanal Online, web magazine dedicated for poetry and literature മിന്നൂസ്, എന്റെി പ്രണയം.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക