വരം

ലീല എം ചന്ദ്രന്‍

ഞാനൊന്നു കരഞ്ഞോട്ടെ
വിങ്ങുമെന്‍ മനസ്സിന്റെ
നോവുകളാക്കണ്ണീരില്‍
‍കഴുകാന്‍ കഴിഞ്ഞാലോ,
തോല്‍വിതന്‍ ഭാരം പേറി-
ത്തളരാന്‍ വയ്യ, കൊടും-
തീ നെടുവീര്‍പ്പാല്‍സ്വയം
ഉരുകീടാനും വയ്യ,
കനിഞ്ഞേകുമോ ദൈവം
വരമൊന്നെന്റെ മനം
കഠിനതരം കരി-
ശിലയായ്‌ മാറീടുവാന്‍
 

    

ലീല എം ചന്ദ്രന്‍ - Tags: Thanal Online, web magazine dedicated for poetry and literature ലീല എം ചന്ദ്രന്‍, വരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക