കുരുടികള്‍.

എം. എന്‍. ശശിധരന്‍

ഈ ചില്ല് മതിലിനപ്പുറത്തൊരു
അഴുക്കുചാലുണ്ട് .
പാഴ് വഞ്ചികള്‍
അടിഞ്ഞുകൂടുന്ന
സമുദ്രം .
അഴുക്കു തിന്നു വീര്‍ത്ത
ഒരു കുരുടി
കൂടാര ത്തിലേക്ക് നുഴഞ്ഞു കയറുന്നു
ചൂലെടുക്കട്ടെ എന്ന് അവള്‍.
ഒന്നും വേണ്ട,
ഇപ്പുറത്തെ ചൂടിനെ
അത് അതിജീവിക്കില്ല
എന്ന് അവന്‍.
ഉറക്കത്തില്‍ഞെട്ടിയുണര്‍ന്നപ്പോള്‍
അവര്‍അമ്പരന്നു ,
മുറ്റം നിറയെ കുരുടികള്‍.
ചില പുഴുക്കള്‍ഏതു ചൂടിനേയും
അതിജീവിക്കും.
പെറ്റുപെരുകുകയാണ്,
അതി വേഗം, അതി രൂക്ഷം.
തൂത്തുവാരി കളയണം.
എങ്കിലും
ആ സമുദ്രം ഒരു ആശങ്കയാണ്.
 

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, കുരുടികള്‍.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക