സുഷുപ്തി

ഗിരീഷ് വര്‍മ്മ

ഉറക്കത്തിന്റെ
പിരിയന്ഗോവണികള്
കയറി പൂര്ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്
കണ്ണുകള്പാതിയടയുന്നു.

നിശബ്ദതയില്
ഈയ്യലുകളുടെ
മര്മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്
അപൂര്ണ്ണത കലര്ത്തി ,
നിറങ്ങള്പടരാത്ത
ചിന്തകളോടൊപ്പം

    

ഗിരീഷ് വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, സുഷുപ്തി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക