അടിയ രാമായണം

അസീസ് തരുവാണ

മാനന്തവാടിക്കടുത്ത തൃശ്ശിലേരി സ്വദേശി മാതൈ (70) അടിയ സമുദായമൂപ്പനും പാരമ്പര്യവൈദ്യനുമാണ്‌. തന്റെ പിതാവില്‍ നിന്നും കേട്ടുപഠിച്ച രാമായണകഥ അദ്ദേഹം ഇങ്ങനെ ഓര്‍ത്തെടുക്കുന്നു:
പുല്‍പ്പള്ളി രാജ്യത്ത്‌ ഞങ്ങളുടെ പാക്കത്തെയ്യം ഉ്‌. പാക്കത്തെയ്യം ഒരിക്കല്‍പുല്‍പ്പള്ളി രാജ്യത്ത്‌ വസിക്കുന്ന ചീത(സീത)യോട്‌ എതിരിട്ടു. ഏയ്‌ ചീതെ: ``നീ ഇവിടെ നില്‍ക്കേ ഈ രാജ്യം എന്റേതാണ്‌. ഇതിനു പുറത്ത്‌ എവിടെയെങ്കിലും കുടില്‍കെട്ടി താമസിച്ചുകൊള്ളൂ''-പാക്കത്തപ്പന്‍ കല്ലിട്ടു, അതിരുതിരിച്ചു ഭൂമി അളന്നെടുത്തു (ദേവന്മാര്‍ പ്‌ ഇങ്ങനെ നാടുപിടിച്ചെടുക്കുമായിരുന്നു. ഇപ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനുവേി കടിപിടികൂടുന്നത്‌ പോലെതന്നെ. കൊട്ടിയൂര്‍ പെരുമാള്‍,തിരുനെല്ലിപെരുമാള്‍, വള്ളിയൂര്‍ക്കാവ്‌ ക്ഷേത്രം ഇങ്ങനെ ഓരോരോ അധികാരസ്ഥാപനങ്ങള്‍ നിര്‍മ്മിച്ച്‌ അവരവര്‍ അവിടങ്ങളില്‍ ജീവിച്ചു. ഓരോ ദേവനും അധികാരപരിധി അതിരിട്ടു തിരിച്ചിട്ടു്‌. അവര്‍ക്കെല്ലാം ക്ഷേത്രങ്ങളുമു്‌)
സീത പുല്‍പ്പള്ളിയില്‍ നിന്ന്‌ കുട്ടയും വട്ടിയുമെടുത്ത്‌ കുന്നും മലയും കയറിയിറങ്ങി പോവുകയായിരുന്നു. ഈ സമയം ഒരു യുദ്ധം കഴിഞ്ഞ്‌ രാമലക്ഷ്‌മണന്മാര്‍ അതുവഴിവരുന്നുായിരുന്നു. സീത അവര്‍ക്ക്‌ വഴിമാറിക്കൊടുത്തു. രാമന്‍ സീതയെ ശ്രദ്ധിച്ചു നോക്കി. രാമന്റെ മനസ്സു കുളിര്‍ത്തു. സീതയെ മനസ്സാ രാമന്‍ ഇഷ്‌ടപ്പെട്ടു. രാമന്‍ ലക്ഷ്‌മണനോട്‌ പറഞ്ഞു : ``ലക്ഷ്‌മണാ എനിക്ക്‌ അവളെ ഇഷ്‌ടമായി. അവളെന്തൊരു സുന്ദരിയാണ്‌. എനിക്കവളെ വിവാഹം കഴിക്കണം.''
സീത കാഴ്‌ചയില്‍ നിന്നകന്നു . രാമന്റെ ഹൃദയം സീതയ്‌ക്കായി തുടിച്ചുകൊിരുന്നു. സീതയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം. എങ്ങനെ സീതയോടിതു പറയും? ആരുപറയും, പറഞ്ഞാല്‍ അവള്‍ എതിരുപറഞ്ഞാലോ ? ഇത്തരം സന്ദേഹങ്ങളെല്ലാം രാമന്‍ അനുജനായ ലക്ഷ്‌മണനുമായി പങ്കുവെച്ചു. ലക്ഷ്‌മണന്‍ പറഞ്ഞു: ``ചേട്ടാ, അങ്ങ്‌ വില്ലാളിവീരനാണ്‌. രാജാവാകേ ആളാണ്‌. പിന്നെയെന്തിനാണ്‌ മടിക്കുന്നത്‌? സീതയെ ക്‌ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ പറയാം. സമ്മതിച്ചില്ലെങ്കില്‍ ഇങ്ങ്‌ പിടിച്ചുകൊുവരാം''.
ഇതേ സമയം രാമലക്ഷ്‌മണന്മാരില്‍ നിന്ന്‌ അകന്ന്‌ കുന്നിന്റെ മറ്റൊരു ചെരുവിലെത്തിയപ്പോള്‍ അതുവഴി വന്ന രാവണന്‍ സീതയെ സ്‌നേഹത്തോടെ തടഞ്ഞു നിര്‍ത്തി. കുശലാന്വേഷണങ്ങളിലൂടെ സീതയോട്‌ സൗഹൃദമായി. തമാശകള്‍ പറഞ്ഞു. അവര്‍ തമ്മില്‍ സ്‌നേഹമായി. രാവണന്‍ പതുക്കെ സീതയെ മയക്കിയെടുത്ത്‌ പാട്ടിലാക്കി, ലങ്ക പട്ടണത്തിലേക്ക്‌ കൊുപോയി. കാളവിയിലാണ്‌ സീതയെ ലങ്കപട്ടണത്തിലേക്ക്‌ കൊുപോയത്‌. ലങ്കയില്‍ എത്തുന്നതിനുമുമ്പ്‌ ഒരു പുഴകടക്കണം. പുഴകടക്കണമെങ്കില്‍ പാലം വേണമല്ലോ. പാലം മുമ്പേ നിര്‍മ്മിച്ചിരുന്നു. ഹനുമാനും കരടിയും ചേര്‍ന്നാണ്‌ പാലം പണിതത്‌.
(പാലം പണിയുമ്പോള്‍ ഒരു പ്രശ്‌നമുായി. ഹനുമാന്‍ രുകൈകൊു താങ്ങി പിടിച്ചുകൊുവരുന്ന വലിയ കല്ലുകള്‍ കരടി ഒരു കൈകൊു വാങ്ങി പാലം പണിതു കൊിരുന്നു. ഇതുക ഹനുമാന്‌ ദേഷ്യംവന്നു. ഹനുമാന്‍ ചോദിച്ചു: ``നീയൊരു പെണ്ണല്ലെ, ഞാനൊരു ആണും. ഞാന്‍ കൊുവരുന്ന കല്ല്‌ ഒറ്റകൈക്കൊ്‌ വാങ്ങി കെട്ടാന്‍ നീയാര്‌''? അവര്‍ തമ്മില്‍ വഴക്കായി. ഇങ്ക്വിലാബായി. ഹനുമാന്‍ ക്രോധത്തോടെ ഗര്‍ഷിമല (ഗരുഡമല) യിലേക്ക്‌ പോയി. ഹനുമാന്‍ തന്റെ വാലു കൊ്‌ മലയൊരു ചുറ്റുചുറ്റി (ഹനുമാന്‍ വാലുകൊ്‌ ചുറ്റിയ വടു(പാട്‌) ഇപ്പോഴുമവിടെ കാണാം.-മാതൈ) എന്നിട്ട്‌ പ്രഖ്യാപിച്ചു: ``ഈ മല ഞാനിപ്പോള്‍ മറിച്ചിടും''. അപ്പോള്‍ മലയടിവാരത്തില്‍ മുത്താറി നട്ടുകൊിരുന്ന സീത അപേക്ഷാസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ``ഹനുമാരേ, ഇപ്പോള്‍ മലമറിക്കറുത.്‌ ഞങ്ങള്‍ മണ്ണിനടിയിലായിപ്പോകും. ഹനുമാന്‍ പിന്‍മാറി. സീത ഹനുമാന്‌ പ്രത്യുപകാരമായി ഒരു വരം കൊടുത്തു. ``ഹനുമാരേ നീയിനി ഭൂമിയിലുള്ള ഭക്ഷണം കഴിക്കേ. നിനക്കുള്ള ഭക്ഷണം ഞാന്‍ മരങ്ങളില്‍ ഒരുക്കിവെച്ചിട്ടു്‌. അവ തിന്നു നീ ജീവിച്ചോളൂ. നീ ചൂടുവെള്ളം കുടിക്കരുത്‌, തെളിഞ്ഞ പച്ചവെള്ളം കുടിച്ചു ജീവിച്ചോളൂ. അതാണ്‌ നിനക്കും നിന്റെ പിന്‍ഗാമികള്‍ക്കും നല്ലത്‌''. ഈ വരത്തിന്റെ അടിസ്ഥാനത്തില്‍ കുരങ്ങന്മാര്‍ ഇപ്പോഴും കായ്‌കനികളും അരുവികളിലെ തെളിനീരും കഴിച്ചു ജീവിക്കുന്നു)
പാലം കടന്നു രാവണനും സീതയും ലങ്കപട്ടണത്തിലെത്തി. പന്ത്ര്‌ നിലകളുള്ള ഒരു മാളികയുടെ ഏറ്റവും മുകളിലെ മുറിയില്‍ സീതയെ ഇരുത്തി. സീത പറഞ്ഞു:
``പന്ത്രു വര്‍ഷം കഴിയും വരെ നിങ്ങള്‍ എന്റെ ദേഹത്തോ ഉടുപ്പിലോ തൊടാന്‍ പാടില്ല. അതു കഴിഞ്ഞേ ഞാന്‍ നിങ്ങളുടെ ഭാര്യയാവൂ. ഞാനതുവരെ ഇവിടെ ഇരുന്ന്‌ തപസ്സു ചെയ്യും.'' രാവണന്‍ ഈ ആവശ്യം അംഗീകരിച്ചു.
ഈ സമയത്തെല്ലാം രാമനും ലക്ഷ്‌മണനും സീതയെ തേടി കുന്നില്‍ ചെരുവുകളിലും പുഴത്തീരങ്ങളിലും കൊടും കാട്ടിലുമെല്ലാം അലയുകയായിരുന്നു. സീതയെ വിവാഹം ചെയ്യാനുള്ള ആര്‍ത്തി രാമനു വര്‍ദ്ധിച്ചു കൊയേിരുന്നു. സീതയെ കൂടാതെ ജീവിക്കാനാവില്ല. എന്നുവരെ രാമന്‍ ലക്ഷ്‌മണനോട്‌ പറഞ്ഞുകൊിരുന്നു.
സീതയെ കുവോ എന്നു കവരോടെല്ലാം അന്വേഷിച്ചു. പുല്‍പ്പള്ളി ദേശവും തിരുനെല്ലിദേശവും അരിച്ചുപെറുക്കിനോക്കി. ഒടുവില്‍ പക്ഷിപാതാളത്തിലെത്തി. അവിടെ ഹനുമാനും കൂട്ടുകാരും വിശ്രമിക്കുന്നുായിരുന്നു. സീതയെ കുവോ എന്ന്‌ രാമന്‍ അവ രോട്‌ അന്വേഷിച്ചു.
സീതയും രാവണനും പാലം കടന്നുപോവുന്നതായി കവിവരം ചില കുരങ്ങന്മാര്‍ അറിയിച്ചു. രാമന്‌ പാലത്തിനുപ്പുറമുള്ള ലങ്കപട്ടണം പരിചയമില്ലായിരുന്നു. രാമന്‍ ഒരിക്കലുമവിടെ പോയിരുന്നില്ല. ലങ്ക ഭരിക്കുന്നത്‌ രാവണനാണെന്നും അയാള്‍ ഭയങ്കര കിലാടിയാണെന്നും രാമനു അറിയാമായിരുന്നു. ഹനുമാന്‍ പറഞ്ഞു: ``എനിക്ക്‌ വരം തന്നവളല്ലേ. അവളെ ഞാന്‍ പോയികൊുവരാം.
രാമന്‍ ചോദിച്ചു: ``ആ കിലാടി രാവണന്‍ നിന്നെ പിടിച്ചുകെട്ടില്ലേ. നീയൊരു കുരങ്ങല്ലേ?''
`കുരങ്ങന്‍' എന്ന്‌ വിളിച്ച്‌ ഞങ്ങളെ കളിയാക്കേ. കുരങ്ങന്‍മാരുടെ കരുത്തും സൂത്രങ്ങളും ഞാന്‍ കാണിച്ചു തരാം.'' എന്നു പറഞ്ഞു ഹനുമാന്‍ തൊട്ടടുത്ത മരത്തിലേക്ക്‌ ഒറ്റച്ചാട്ടം. അവിടെനിന്നും തൊട്ടടുത്ത മരത്തിലേക്ക്‌. അങ്ങനെയങ്ങനെ പാലത്തിനടുത്തുള്ള പനമരത്തിന്റെ മുകളിലെത്തി. അവിടെനിന്ന്‌ നോക്കിയാല്‍ ദൂരെ ലങ്കപട്ടണം കാണാം. ഹനുമാന്‍ നിലത്തിറങ്ങിയില്ല. പാലം കടന്നില്ല. പകരം പനമരത്തില്‍ നിന്നും പാലത്തിനപ്പുറമുള്ള അടക്കാമരത്തിലേക്കൊരൊറ്റച്ചാട്ടം.
ഹനുമാന്‍ എങ്ങോട്ടാണ്‌ പോയതെന്നോ സീതയെ അന്വേഷിച്ചു കെത്തുമോ എന്നൊന്നും രാമന്‌ അറിയില്ലായിരുന്നു. കുരങ്ങന്മാരെ രാമന്‍ വിലകുറച്ചുകതിലുള്ള പ്രതിഷേധവും അരിശവും മൂലം സ്ഥലം കാലിയാക്കിയതായിരിക്കാം എന്നാണ്‌ രാമലക്ഷ്‌മണന്‍മാര്‍ കരുതിയത്‌. അതിനാല്‍ രാമനും ലക്ഷ്‌മണനും അവരുടെ അന്വേഷണം തുടര്‍ന്നുകൊേയിരുന്നു.
ഏറെ അന്വേഷണങ്ങള്‍ക്കു ശേഷം സീത രാവണന്റെ മാളികമുകളിലുന്നെ്‌ ഹനുമാനു മനസ്സിലായി. പക്ഷേ എങ്ങനെ സീതയുടെ അടുത്തെത്തും ? ഹനുമാന്‍ ചിന്തയിലാു. ഒടുവില്‍ ഒരു സൂത്രം കെത്തി.
മാളികയുടെ പരിസരങ്ങളില്‍ ഹനുമാന്‍ സഞ്ചരിച്ചു. അവിടെയൊരു കേണി(ചെറിയകുളം) കു. ആ കേണിയില്‍ നിന്ന്‌ ഒരു അടിയാത്തി സീതയുടെ വസ്‌ത്രങ്ങള്‍ അലക്കുന്നുായിരുന്നു. ഹനുമാന്‍ കാലില്‍ മുള്ള്‌ തറച്ചെന്ന ഭാവേന അവിടെ നിന്നു. അടിയാത്തി ചോദിച്ചു: ``ഹേയ്‌ കുരങ്ങാ, അവിടെ എന്തെടുക്കുകയാണ്‌.''
``ഒരു മുള്ള്‌ തറച്ചു കാലില്‍, അതെടുക്കുകയാണ്‌'' എന്ന്‌ മറുപടിപറഞ്ഞു കൊു ഹനുമാന്‍ തൊട്ടടുത്തുള്ള കാപ്പി മരത്തില്‍ കയറിയിരുന്നു. എന്നിട്ട്‌ അടിയാത്തി അറിയാതെ അവളെ വീക്ഷിച്ചു.അടിയാത്തി മൂളിപ്പാട്ടും പാടി വസ്‌ത്രമലക്കല്‍ തുടര്‍ന്നു. ഒടുവില്‍ വെയിലത്ത്‌ ഉണങ്ങിയ വസ്‌ത്രങ്ങളൊക്കെ ഒരു കൊട്ടയില്‍ എടുത്തിടുന്നത്‌ ഹനുമാന്‍ കു. ഹനുമാന്‍ സൂത്രത്തില്‍ തുണിക്കെട്ടിനിടയില്‍ കൊട്ടയില്‍ കയറിക്കൂടി. അടിയാത്തി ഇതുശ്രദ്ധിക്കാതെ തുണിക്കെട്ടും ഹനുമാനെയും കൊട്ടയില്‍ വഹിച്ചു നടന്നു നീങ്ങി. സീത താമസിക്കുന്ന മുറിയുടെ അടുത്തുകൊുപോയി കൊട്ട നിലത്തുവെച്ചു. അടിയാത്തി പോയപ്പോള്‍ ഹനുമാന്‍ കൊട്ടയില്‍ നിന്നും ചാടി എഴുന്നേറ്റു. അപ്പോള്‍ സീത എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു. സീത ഞെട്ടിപ്പോയി. സീതചോദിച്ചു: ``നീയല്ലേ പു മലയൊക്കെ ചുറ്റിപിടിച്ച്‌ മലമറിച്ച്‌ ഞങ്ങളെയൊക്കെ മണ്ണിനടിയിലാക്കാന്‍ നോക്കിയത്‌. നീ ഇവിടെ നിന്നാല്‍ ആളുകള്‍ നിന്നെ കൊല്ലും. നീ ഇവിടെ വന്നതറിഞ്ഞാല്‍ രാവണന്‍ പിടിച്ചു കൂട്ടിലടക്കും....''
ഹനുമാന്‍ ഉടന്‍തന്നെ ജനവാതിലിലൂടെ പുറത്തേക്കുചാടി. തെങ്ങിന്റെ മുകളില്‍ ഇരുപ്പുറപ്പിച്ചു. ഹനുമാന്‍ ചുറ്റും നോക്കി. ഇടവഴിയിലൂടെ ആളുകള്‍ നടന്നു പോകുന്നു്‌ . മുറ്റത്ത്‌ കുട്ടികള്‍ ഗോട്ടി കളിക്കുന്നു്‌. അവരുടെ ശ്രദ്ധ തിരിക്കാനായി ഹനുമാന്‍ ഒരു സൂത്രമൊപ്പിച്ചു. ഇളനീരും തേങ്ങയുമെല്ലാം പറിച്ചു താഴോട്ട്‌ എറിയാന്‍ തുടങ്ങി. ഇടവഴിയിലൂടെ പോകുന്നവര്‍ ഇതുകു. മാളികയിലുായിരുന്നവര്‍ ശബ്‌ദം കേട്ടുപുറത്തുവന്നു. അവരും അതിനു സാക്ഷിയായി. എല്ലാവരും അത്ഭുതപ്പെട്ടു. `ഇതാരാ മൂത്തതും മൂക്കാത്തതുമായ തേങ്ങകള്‍ പറിച്ചിടുന്നത്‌? ആ ദ്രോഹിയെ പിടിച്ചു കൊല്ലണം.' ഹനുമാന്‍ അതൊന്നും കൂസാതെ പറിച്ചിടല്‍ തുടര്‍ന്നുകൊേയിരുന്നു. തെങ്ങുകള്‍ ശൂന്യമാവാന്‍ തുടങ്ങി. നാടൊട്ടുക്കും ഇളകിമറിഞ്ഞു. അമ്പും വില്ലുമായി ജനങ്ങള്‍ ഹനുമാന്‍ നിലകൊള്ളുന്ന തെങ്ങ്‌ വളഞ്ഞു. അപ്പോള്‍ ഹനൂമാന്‍ വിളിച്ചു പറഞ്ഞു: ``എന്നെ പിടിക്കണമെങ്കില്‍ ഈതെങ്ങും കവുങ്ങും വാഴയും കാപ്പിമരവുമെല്ലാം കൊത്തി തകര്‍ക്കണം. മരമില്ലാതായാലേ ഞാന്‍ നിലത്തിറങ്ങൂ.''
ജനങ്ങള്‍ കൂടിയാലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. മരങ്ങള്‍ മുറിച്ചിടുക. അവര്‍ കോടാലിയും മഴുവും വാക്കത്തിയുമായി വന്നു. തെങ്ങു കവുങ്ങും വാഴയുമെല്ലാം വെട്ടിനശിപ്പിച്ചു. ഹനുമാന്‍ ഇരിക്കുന്ന മരമാണ്‌ ആദ്യം നശിപ്പിച്ചത്‌. മരം വീഴാറായപ്പോള്‍ ഹനുമാന്‍ തൊട്ടടുത്ത മരത്തിലേക്കു ചാടി. ആ മരവും ജനക്കൂട്ടം മുറിച്ചിട്ടപ്പോള്‍ തൊട്ടടുത്ത മരത്തിലേക്കു ചാടി. ഒടുവില്‍ ഒരു തെങ്ങ്‌ മാത്രം ബാക്കിയായി. ആ തെങ്ങില്‍ നിന്നു ഹനുമാന്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ കുറുവടിയും വാക്കത്തിയും (ഒരു പ്രത്യേക തരം കത്തി) പിടിച്ചുനില്‍ക്കുന്നു. നോക്കെത്താദൂരത്തില്‍ മരങ്ങള്‍ വീണുകിടക്കുന്നു. ഹനുമാന്‍ വിളിച്ചുപറഞ്ഞു: ``ഞാന്‍ ഇറങ്ങിവരാം. പക്ഷെ ഒരൊറ്റ കുട്ടിയും എന്നെ തൊടരുത്‌. ചീത്തവിളിക്കരുത്‌, എന്നെ കൊല്ലേത്‌ എങ്ങനെയെന്ന്‌ ഞാന്‍ പറയാം.''
ജനങ്ങള്‍ക്ക്‌ ദേഷ്യത്തോടോപ്പം കൗതുകവുമായി. ഇവന്‍ കൊള്ളാമല്ലോ എന്ന്‌ അവര്‍ പരസ്‌പരം പറഞ്ഞു. ജനങ്ങള്‍ ആശ്ചര്യത്തോടെ വിളിച്ചു ചോദിച്ചു: ``പറയൂ,കുരങ്ങാ എങ്ങനെയാണ്‌ നിന്നെ ഞങ്ങള്‍ കൊല്ലേത്‌?''
കുരങ്ങന്‍ എന്ന സംബോധന ഹനുമാന്‌ പിടിച്ചില്ല. ഹനുമാന്‍ പറഞ്ഞു: ``എന്നെ കുരങ്ങാ എന്നൊന്നും വിളിച്ച്‌ പരിഹസിക്കേ, നിങ്ങള്‍ ഇത്രയാളുകള്‍ ഉായിട്ടും എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലല്ലോ. ഞാനാരാണെന്ന്‌ നിങ്ങള്‍ക്കു കാണിച്ചുതരാം. ജനങ്ങള്‍ക്കു പരിഭ്രാന്തിയായി. ആള്‍ക്കൂട്ടം മിിയില്ല. പേടിച്ചു നില്‍ക്കുന്ന ജനങ്ങളെ നോക്കി ഹനുമാന്‍ പറഞ്ഞു: ``എന്നെ കൊല്ലേത്‌ എങ്ങനെയാണെന്നു ഞാന്‍ തന്നെ പറയാം. നിങ്ങളുടെ പട്ടണത്തിലെ മുഴുവന്‍ ആളുകളുടെയും വസ്‌ത്രങ്ങള്‍ കൊുവരിക; രു പാട്ട മണ്ണെണ്ണയും കൊുവരണം. എന്നിട്ടെന്റെ വാലില്‍ വസ്‌ത്രങ്ങള്‍ ചുറ്റുക. അതില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീവെക്കണം. നിങ്ങള്‍ എന്നെ അടിക്കുകയോ തൊഴിക്കുകയോ കുത്തുകയോ ഒന്നും ചെയ്യരുത്‌. ഞാന്‍ അപ്പോള്‍ തന്നെ ചത്ത്‌ വെണ്ണീറായിക്കൊള്ളാം.''
ജനങ്ങള്‍ സന്തോഷിച്ചു. അവര്‍ കയ്യടിച്ചു, കുരവയിട്ടു. അപ്പോള്‍ അവര്‍ക്ക്‌ മനസ്സിലാവാത്തതരത്തില്‍ പരിഹാസചുവയോടെ ഹനുമാന്‍ പറഞ്ഞു: `ഞാന്‍ മരിച്ചു വെണ്ണീറാകുമ്പോള്‍ ആ ചാരമെടുത്ത്‌ നിങ്ങള്‍ക്ക്‌ നെറ്റിയില്‍ തൊടാം. പുണ്യം കിട്ടും.' അവര്‍ ആഹ്ലാദം കൊ്‌ തുള്ളിച്ചാടി. ജനക്കൂട്ടം അവരവരുടെ വീടുകളിലേക്കും തുണിക്കടകളിലേക്കും ഓടി. കിട്ടിയ മുഴുവന്‍ തുണിസാമാനങ്ങളുമായി അവര്‍ തിരിച്ചുവന്നു. വലിയ മുതലാളിമാര്‍ മൂരിവിയിലും പോത്തുവിയിലും തുണിത്തരങ്ങള്‍കൊുവന്ന്‌ തങ്ങളുടെ സാമ്പത്തികനില പ്രദര്‍ശിപ്പിച്ചു. ഉടുതുണിക്കു മറുതുണിയില്ലാത്തവര്‍ ഒന്നും കൊുവരാതെ മാറി നിന്ന്‌ ഇതെല്ലാം കു. അവര്‍ക്ക്‌ മരങ്ങള്‍ നഷ്‌ടപ്പെട്ടിട്ടില്ല. കാരണം അവര്‍ക്ക്‌ സ്വന്തമായി ഭൂമിയില്ലായിരുന്നു.
 Page:1, 2, 3    

അസീസ് തരുവാണ - Tags: Thanal Online, web magazine dedicated for poetry and literature അസീസ് തരുവാണ, അടിയ രാമായണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക