വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)

ഡോ. ഹരിദാസ്‌ നെടുങ്ങാടി

2009ല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍പോവുന്ന ( അല്ലെങ്കില്‍ ഇറങ്ങിക്കഴിഞ്ഞ) ഏറ്റവും വിലകൂടിയ മദ്യം ബ്ലാക്ക്‌ വു്യ‍ു്‌ ഡിസ്റ്റിലറിയുടെ ' ദിവവോഡ്ക" യാണത്രേ. വിലവെറും 4, 50,000 അമേരിക്കന്‍ ഡോളര്‍: അതും 750മി.ലിറ്ററിന്റെ ഒരു കുപ്പിക്ക്‌. അതായത്‌ ഇന്നത്തെ വിനിമയ നിരക്ക്‌ നോക്കിയാല്‍ രണ്ടുകോടി ഇരുപത്തഞ്ച്‌ ലക്ഷം രൂപ. നല്ല ഒരു ബെന്‍സ്‌ കാറിന്റേതിനേക്കാളും കൂടുതല്‍.

നല്ല മനുഷ്യരെ ഇത്രയും ആകര്‍ഷിക്കുന്ന ഈ വിലകൂടിയ വിഭവത്തിന്റെ ഉത്ഭവം എവിടെ, എങ്ങനെ, എപ്പോള്‍ എന്നെല്ലാം അല്‍പം ചികഞ്ഞെടുക്കുന്നത്‌ രസകരമായിരിക്കും.
പുരാണങ്ങളിലൂടെ ഒന്ന്‌ കയറിയിറങ്ങിയാല്‍ ബ്രഹ്മാവ്‌ മനുഷ്യസൃഷ്ടിക്ക്‌ മുതിരുന്നതിനുമുമ്പ്‌ തന്നെ സപ്തസാഗരങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. 1. ലവണ, 2. ഇക്ഷു, 3. സുര, 4. സര്‍പ്പ, 5. ദധി, 6. ശുദ്ധോദകം 7. ക്ഷീരം എന്നിവയാണ്‌ ഈഏഴ്‌ സാഗരങ്ങള്‍. ഇവയില്‍ മൂന്നാമത്തേോതാണ്‌ സുര അഥവാ മദ്യം.

ഇവിടെ ഉത്ഭവത്തില്‍നിന്ന്‌ അല്‍പം വ്യതിചലിച്ച്‌, രസകരമായ ഒരു കണക്ക്‌ ശ്രദ്ധിക്കാം. കൃത, ത്രേത, ദ്വാപര, കലികളാണല്ലോ നാല്‌ യുഗങ്ങള്‍. ഈ ഓരോ യുഗത്തിലും മദ്യത്തിനുള്ള അളവില്‍ കാര്യമായ വ്യത്യാസം വളരെ ശ്രദ്ധേയമാണ്‌.
1. കൃതയുഗത്തില്‍ സുരാസാഗരമായിരുന്നു, അതായത്‌ കടല്‍തന്നെ. ദ�ാ‍സുരവധത്തില്‍ ലളിതാദേവിയുടെ ചക്രരാജരഥത്തിന്‌ യുദ്ധത്തില്‍ അകമ്പടി സേവിച്ച ദ�നാഥദേവിയുടെ കിരിചക്രരഥത്തിന്റെ അഞ്ചാം പര്‍വ്വത്തില്‍ സുരാസമുദ്രം ദേവന്റെ രൂപത്തില്‍ പത്നിയായ മദശക്തിയോടുകൂടി സ്ഥിതി ചെയ്തു( ലളിതോപാഖ്യാനം).
2. ത്രേതായുഗത്തില്‍ മദ്യത്തിന്റെ അളവ്‌ കുറഞ്ഞതായി കാണാം; സാഗരത്തില്‍നിന്ന്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ അത്‌ അത്‌ നദിയോ തടാകമോ അഥവാ കുളങ്ങളോ ആയി കുറഞ്ഞതായി കാണാം. ( വാല്മീകിരാമായണം അയോദ്ധ്യാകാ�ം 91ാ‍മദ്ധ്യായം 70 ാ‍ം ശ്ലോകം) "വാപ്യൊമൈരേയ പൂര്‍ണാശ്ച....." ഇവിടെ വാല്മീകിഭാഷ്യം മൈരേയം നിറഞ്ഞ കുളങ്ങള്‍ എന്നാണ്‌.
3. ദ്വാപരയുഗത്തില്‍ ഇത്‌ വീണ്ടുംകുറഞ്ഞ്‌ മദ്യം കുട്ടകങ്ങളില്‍ നിറയ്ക്കാന്‍തുടങ്ങി. ദ്വാപരയുഗത്തില്‍നടന്ന മഹാഭാരതയുദ്ധത്തില്‍ നിറച്ച കുട്ടകങ്ങള്‍ തേരുകളില്‍തന്നെ കൊണ്ടുവന്നിരുന്നതായി പറയുന്നു.
4. കലിയുഗത്തില്‍ , ഇന്ന്‌, അത്‌ വീണ്ടും കുറഞ്ഞ്‌ കുപ്പി പെയ്ന്റ്‌, ക്വാര്‍ട്ടര്‍, പെഗ്ഗ്‌ എന്നിവയായി മാറിയിരിക്കുന്നു.
ഇന്ന്‌ മദ്യക്കുളമോ തടാകമോ ഉണ്ടായിരുന്നെങ്കില്‍ , ഒരുപക്ഷേ, ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍, നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക്‌ അറുതി വന്നേനേ.

നമുക്ക്‌ ഉത്ഭവത്തിലേക്കുതന്നെ തിരിച്ചുപോവാം. ദേവന്മാരും ദൈത്യന്മാരും ഒരിക്കല്‍മാത്രമേ അന്യോന്യം സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുള്ളൂ. അതാവട്ടേ, അമൃത്‌ എടു്കകുവാന്‍വേണ്ടി പാലാഴിമഥനം നടത്തിയപ്പോള്‍മാത്രം. മന്ഥരപര്‍വ്വതം മത്തും വാസുകി കയറുമായി നടത്തിയ പാലാഴിമഥനത്തില്‍ കാമധേനു, മദ്യകുംഭവുമായി സുരാദേവി, പാരിജാതം, അപ്സരസ്ത്രീകള്‍, ചന്ദ്രന്‍, കാളകൂടവിഷം, അമൃതകുംഭവുമായി ധന്വന്തരി, മഹാലക്ഷ്മി എന്നിങ്ങനെ പലരും പലതും പ്രത്യക്ഷീഭവിച്ചു. ഇതില്‍ മദ്യചഷകവുമായി മദാലസയായി വാരുണീദേവി ആദ്യം സമീപിച്ചത്‌ ദൈത്യന്മാരെയായിരുന്നു. ദൈത്യന്മാര്‍ സുരാദേവിയെ സ്വീകരിച്ചില്ല. പക്ഷേ, ദേവന്മാര്‍ ഉടനെ ദേവിയെ സ്വീകരിച്ചു. ( കൂടെ അപ്സരസ്സുകളേയും!മദ്യമുള്ളേടത്ത്‌ മദിരാക്ഷിയും വേണമല്ലോ!!)
മദ്യത്തിന്റെ ദേവതയായ സുരാദേവിയെ സ്വീകരിക്കാത്ത ദൈത്യന്മാരെ അസുരന്മാരെന്നും സ്വീകരിച്ച ദേവന്മാരെ സുരന്മാരെന്നും വിളിക്കുന്നു.
ലിംഗഭട്ടന്റെ നിരുക്തപ്രകാരം അസുരനേയും സുരനേയും നിര്‍വ്വചിക്കുന്നത്‌ നോക്കാം
" നവിദ്യതേ സുരായേഷാം തേ അസുരാ:"
ആര്‍ക്കു മദ്യം ലഭിച്ചില്ലയോ അവര്‍ അസുരന്മാര്‍.
" അബ്ധിജാ:സുരായേഷാം അസ്തി ഇതി സുരാ:"
സമുദ്രത്തില്‍നിന്നുണ്ടായ മദ്യം(സുര) ഉള്ളതുകൊണ്ട്‌ ഇവര്‍ സുരന്മാര്‍. ഇനിലളിതോപാഖ്യാനം എന്തുപറയുന്നുവെന്ന്‌ ശ്രദ്ധിക്കാം. ( നാലാമദ്ധ്യായം 61, 62 ശ്ലോകങ്ങള്‍)
"സുരാന വിദ്യതേ യേഷാം ത ഏവാ അസുര ശബ്ദിതാ:"
സുരാ ഇല്ലാത്തതിനാല്‍ ദൈത്യന്മാര്‍ അസുരന്മാരായി.
'സുരാഗ്രഹണതേ ഹ്യേതേ ദേവപ്രാപ്താ സുരാഭിധാ:"
സുരയെ ഗ്രഹിക്കയാല്‍ ദേവന്മാര്‍ സുരന്മാരായി.
ഇവിടെ ഒരു സംശയം ബാക്കിയാവുന്നു.
അസുരന്മാര്‍ മദ്യം സേവിക്കാത്ത ദൈത്യന്മാരും സുരന്മാര്‍ മദ്യം സേവിക്കുന്ന ദേവന്മാരുമാണെങ്കില്‍ ഈ ഭൂസുരന്മാര്‍ ആരാണ്‌? സ്വതവേ, ഭൂമിയിലുള്ള ബ്രാഹ്മണരേയാണ്‌ ഭൂസുരന്മാര്‍ എന്ന്‌ വിശേഷിപ്പിക്കാറുള്ളത്‌. പക്ഷേ ,പദാര്‍ത്ഥവിജ്ഞാനപ്രകാരം പുതിയര്‍ത്ഥവ്യാപ്തി കാണേണ്ടിയിരിക്കുന്നു. ഭൂസുരന്മാര്‍ ബ്രാഹ്മണന്മാര്‍ എന്നാണ്‌ വിവക്ഷയെങ്കില്‍ അതിനര്‍ത്ഥം 1.. ബ്രാഹ്മണര്‍ക്ക്‌ പണ്ടുമുതല്‍ക്കേ മദ്യം സേവിക്കാനുള്ള ലൈസന്‍സ്‌ ഉണ്ടായിരുന്നു, അല്ലെങ്കില്‍ 2. ഭൂമിയില്‍ മദ്യസേവയുള്ളവരെല്ലാം ബ്രാഹ്മണന്മാരാണ്‌ . രണ്ടായാലും സംഗതി രസം തന്നെ.
ഇത്‌ എന്റെ സ്വന്തം അഭിപ്രായമാണ്‌. യോജിക്കാവുന്നവര്‍ക്ക്‌ യോജിക്കാം. അല്ലാത്തവര്‍യോജിക്കണ്ട, അത്രതന്നെ.
അസുരന്മാര്‍മദ്യപാനി കളല്ലായിരുന്നെങ്കിലും അസുരഗുരുവായ (അതും ബ്രാഹ്മണനായ ) ശുക്രമുനിക്ക്‌ മദ്യം ഒരുരസമായിരുന്നു. ബ്രാഹ്മണനായ ശുക്രാചാര്യര്‍ മദ്യപാനം നിര്‍ത്തിയ കഥ രസമാണ്‌. അ്ദദേഹത്തിനുമാത്രം അറിയാവുന്ന മൃതസഞ്ജീവനിമന്ത്രം എങ്ങനെയെങ്കിലും കരസ്ഥമാക്കണമെന്ന്‌ തീര്‍ച്ചയാക്കി, ദേവന്മാര്‍ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്‍ കചനെ ആദൗത്യം ഏല്‍പിച്ചു. കചന്‍ ശുക്രാചാര്യരോട്‌ താന്‍ ബൃഹസ്പതീപുത്രനാണെന്നും മന്ത്രോപദേശത്തിനുവന്നതാണെന്നും ശുക്രാചാര്യരോട്‌ തുറന്നു പറഞ്ഞു. കചന്റെ വിനയശീലവും സത്യസന്ധതയും കണ്ട്‌ സന്തോഷിച്ച ശുക്രാചാര്യര്‍ കചനെ ശിഷ്യനായി സ്വീകരിച്ചു. ശുക്രന്റെ സുന്ദരിയായ മകള്‍ദേവയാനി കചനില്‍ അനുരക്തയായി.കചന്റെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ അസുരന്മാര്‍ രണ്ടുതവണ കചനെ വധിച്ചു. പക്ഷേ, ദേവയാനിയുടെ ദു:ഖം കണ്ട്‌, രണ്ടുപ്രാവശ്യവും ശുക്രാചാര്യര്‍കചനെ തിരിച്ചുകൊണ്ടുവന്നു. ദ്വേഷ്യം മൂത്ത അസുരന്മാര്‍ കചനെ വധിച്ച്‌, അരച്ച്‌ മദ്യത്തില്‍ കലര്‍ത്തി, ശുക്രാചാര്യര്‍ക്കുതന്നെ കൊടുത്തു. കചനെ കാണാതായ ദേവയാനി കരച്ചില്‍ ആരംഭിക്കുകയും ശുക്രാചാര്യര്‍കാര്യമന്വേഷിക്കുകയും ചെയ്തപ്പോള്‍ കചന്‍ തന്റെ വയറ്റില്‍തന്നെയാണെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. തന്റെ ഉള്ളില്‍ കിടക്കുന്ന കചന്‌ മൃതസഞ്ജീവനിമന്ത്രം ഉപദേശിച്ച്‌, ആ മന്ത്രം ഉപയോഗിച്ച്‌ കചനെ പുറത്തുകൊണ്ടുവന്നു. ശുക്രാചാര്യര്‍ സ്വന്തം ഉദരം പൊട്ടി മരിച്ചു. പുറത്തുവന്നകചന്‍ ഗുരുദക്ഷിണയായി അതേ മന്ത്രം ഉപയോഗിച്ച്‌ ശുക്രാചാര്യര്‍ക്ക്പുനര്‍ജ്ജന്മം നല്‍കി. പ്രതിസന്ധിതരണം ചെയ്തെങ്കിലും ശുക്രാചാര്യര്‍മദ്യപാനം പാടെ ഉപേക്ഷിച്ചു, മാത്രമല്ല, ഇനിമേല്‍ ബ്രാഹ്മണര്‍ക്ക്‌ മദ്യം തീര്‍ത്തും നിഷിദ്ധമാണെന്ന്‌ വിധുി‍ച്ചു. ( തനിക്ക്‌ വേണ്ടെങ്കില്‍ പിന്നെ മറ്റാര്‍ക്കും അത്‌ വേണ്ടെന്ന്‌ സിദ്ധാന്തം നോക്കണേ കുശുമ്പ്‌!)
 

 Page:1, 2, 3    

ഡോ. ഹരിദാസ്‌ നെടുങ്ങാടി - Tags: Thanal Online, web magazine dedicated for poetry and literature ഡോ. ഹരിദാസ്‌ നെടുങ്ങാടി, വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക