ഇവര്എന്നോട് ചെയ്യുന്നത്

ഹാഫിസ്

കാമ്പസ്
ദാഹിപ്പിക്കുന്നു വീണ്ടും
മോഹിപ്പിക്കുന്നു...
എത്ര ചോദിച്ചിട്ടും
എന്ത് നഷ്ടമായി എന്ന് മാത്രം മറുപടി കൊടുത്തിട്ടും
എന്തോ നേടാന്വീണ്ടും വീണ്ടും
ലഹരി പകര്ന്നു നല്കുന്നു......

ഹോസ്റ്റല്
മോഷ്ടിച്ച് മോഷ്ടിചൊടുവില്
അടിവസ്ത്രം തന്നെ
അടിച്ച്ച്ചുമാറ്റിയിട്ടു പറയുന്നു
'ഒന്നും നിനക്ക് പാകമാല്ലെന്നു'.....

 പ്രണയിനി
അവളുടെ നീണ്ട
എഴവര്ക്ലാസ്സിനിടെ
ഞാനടിച്ച്ച call-കളൊന്നും
അറ്റെണ്ട്ചെയ്യാന്വയ്യാത്തതിനാലാണ്
ഒക്കെയും miscall ആയിപ്പോവുന്നത്...

പ്രണയം
സ്വപ്നങ്ങളുടെ നേര്രേഖയുമായി വന്നവള്
എന്റെ നേര്ത്ത വൃത്തത്തെ മുറിച്ച് കളഞ്ഞു കടന്നു...

അതിന്റെ മൂര്ച്ചയില്
രക്ത്തം ചീറ്റിയത്
പകര്ന്നു മദിപ്പിച്ച്
പ്രണയമെന്നെ ഹൃദയമില്ലാത്തവനാക്കി
ഹൃദയത്തിന്റെ
രാജാവുമടിമയുമാക്കി.....

 സൌഹൃദം
എനിക്ക് ഞാനും
അവനു അവനും
എന്ന് തിരിച്ചറിയും വരെ
വലിച്ചു കീറാതിരിയ്ക്കാന്
കുറെ മുഖം മൂടികള്
തയ്ച്ചു നല്കുന്നു...

 യൌവനം വിപ്ലവം
ചോദിച്ചു
ഉത്തരം കിട്ടിയില്ലാ
തിരിച്ചു ചോദിച്ചു
ഉത്തരം കൊടുത്തുമില്ലാ..
. ഒടുക്കം
ചോദിക്കാതെ ലഭിച്ച
ഉത്തരത്തോടോത്ത്ത
വിജയവഴിയില്ഞാന്
ചോദ്യങ്ങളെ 'പുക'മറയിലാക്കി....

 മോഹം സ്വപ്നം സന്തോഷം
മരിച്ച എന്റെ മുഖത്തേക്കാള്
ചിരിച്ച മുഖം പിന്നീടോര്ക്കാന്
ഇഷ്ടമുള്ളതിനാലാവുമവ
ചിരിയും കൊണ്ട് മാഞ്ഞിട്ടിനി
തിരികെ വരില്ലെന്ന് പറയുന്നത്....

 മരണം
മുന്പേ നടന്നവര്
വരവും കാത്തിരിയ്ക്കുന്ന
ഒരെയോരിടത്ത് നിന്ന്
ദൂത് വന്നതിനാലാണോ
കുളിര് കോരി ചുറ്റുമിങ്ങനെ
വട്ടം വീശി പ്പറക്കുന്നത് ...

 മാതാവ്
ജീവിതം cyclic ആവുക
ദേഹിയുടെ വിശ്രമ ഗേഹത്തില്നിന്ന്
ജനനിയുടെ ഗര്ഭത്തിലേയ്ക്ക് മടങ്ങുക..
അമ്മേ നീ തന്ന ജനിമ്ര്ത്യു
സ്വപ്നങ്ങളെ അനശ്വരമാക്കി നിര്ത്തുന്നു....

 പിതാവ്
വെള്ളക്കുതിരപ്പുറത്ത്
കൈ മാറിപ്പോന്ന
ഹൃദയരത്നം
ഇറക്കിവെച്ചു തന്നിട്ട്
അന്വേഷിച്ചരിഞ്ഞില്ലല്ലോ

"നൂറു കഴുതകള്ക്ക് ചുമക്കാവുന്ന
സ്വര്ണ്ണത്താക്കോല്കുടത്തില്ഞാനവ
ഭദ്രമാക്കി വെച്ചിരിപ്പാണെന്ന്"

    

ഹാഫിസ് - Tags: Thanal Online, web magazine dedicated for poetry and literature ഹാഫിസ്, ഇവര്എന്നോട് ചെയ്യുന്നത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക