വിലവര്‍ദ്ധനവ്‌, മാധ്യമങ്ങള്‍, കോടതി.

സി. പി. അബൂബക്കര്‍

ജനജീവിതം ദുരിതമാക്കുന്ന പെട്രോളിയം ഉല്‌പന്നങ്ങളുടെ വിലവര്‍ദ്ധനവിന്റെ ഗൗരവം കുറച്ചുകാണിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധപ്രക്ഷോഭവും പ്രചാരവേലയുമായിട്ടിറങ്ങിയിരിക്കയാണ്‌ മാധ്യമങ്ങള്‍. പെട്രോളിയം വിലവര്‍ദ്ധനവോടെ രണ്ടുരൂപ അരിവില വര്‍ദ്ധിച്ചു. പച്ചക്കറിമുതല്‍ എല്ലാസാധനങ്ങള്‍ക്കും വിലകയറുന്നു. ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ വിലവര്‍ദ്ധിച്ചാലൊന്നുമില്ല, അതിനെതിരെ സമരം ചെയ്‌താലാണ്‌ കുഴപ്പം എന്ന പ്രചാരണം ഇന്ത്യയിലെ കുത്തകകളെ സഹായിക്കാനുള്ളതാണെന്നതില്‍ ആ പ്രചാരവേല നടത്തുന്നവരുള്‍പ്പെടെ എല്ലാവര്‍ക്കുമറിയാം.

പെട്രോളിയം ഉല്‌പന്നങ്ങളുടെ സ്വത്‌ന്ത്രവാണിഭത്തിന്റെ ഗൗരവത്തില്‍നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാവണം ആദരണീയരായ ന്യായാധിപന്മാര്‍ തെരുവോരപ്രസംഗങ്ങള്‍നിരോധിക്കുന്ന വിധിപ്രഖ്യാപിച്ചത്‌. തെരുവിലായിരുന്നു സോക്രട്ടീസും പ്ലേറ്റോവും വിഖ്യാതമായ ദാര്‍ശനികസംവാദങ്ങള്‍ നടത്തിയത്‌. അന്നത്തെ കോടതി ചരിത്രത്തിലെ ആദ്യ ദാര്‍ശനികനെ ഹെംലക്ക്‌ വിഷം കൊടുത്ത്‌ വധിക്കാന്‍ വിധിച്ചു. തെരുവോരരാഷ്ട്രീയം ആദരണീയകോടതിക്കും ഇഷ്ടമല്ലാത്തതെന്തേ

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വിലവര്‍ദ്ധനവ്‌, മാധ്യമങ്ങള്‍, കോടതി.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക