വഴികളും യാത്രക്കാരും

രവികാവനാട്

പല്ലുറച്ചയുക്തിയും
എല്ലുറയ്ക്കാത്ത മനസ്സും
യാത്രയ്ക്കിറങ്ങിയത്
ഒരുമിച്ചുതന്നെയാണ്

വഴിയിരുളുകളെപ്പറ്റിയും
വഴുവഴുത്തപാതകളെപ്പറ്റിയും
മുന്നറിയിച്ചത്
നാട്ടുവെളിച്ചത്തിന്റെ
നരച്ചതുരുത്തുകള്

പൊരുളുതിരച്ചിലിന്റെ
പരുപരുത്ത കയറ്റങ്ങള്ക്കിടയില്
യുക്തിയുടെ
വരണ്ടവിരലുകളുംവെടിഞ്ഞ്
ഒറ്റയ്ക്കുകുതിച്ചുനടന്ന
മനസ്സുതന്നെയാണ്
ആദ്യം കുഴഞ്ഞുവീണത് .

ഉരഞ്ഞുപൊട്ടിയിട്ടുണ്ടാവണം

കമ്മ്യൂണിസ്റ്റ്പച്ചയും
തേടിനടക്കുന്നുണ്ടെന്നറിഞ്ഞത്
അലഞ്ഞുനടക്കുന്ന
ഉപ്പുകാറ്റുകളുകളുടെ
അടക്കംപറച്ചിലില്നിന്ന്

കിഴക്കോട്ടുപറന്നു തളര്ന്ന
കതിരുകാണാക്കിളികളാണ്
പറഞ്ഞത്
തിരിച്ചറിവിന്റെ കുഴയ്ക്കുന്ന
വഴിപ്പിരിവുകളിലെവിടെയോ
നീറ്റലൊതുങ്ങാത്തമനസ്സിന്റെ
കാത്തുനില്പ്പിനെപ്പറ്റി.

    

രവികാവനാട് - Tags: Thanal Online, web magazine dedicated for poetry and literature രവികാവനാട്, വഴികളും യാത്രക്കാരും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക