തിരിച്ചറിവുകള്

സി. എന്‍ കുമാര്‍

മകനെ ഉളിയെറിഞ്ഞു
കൊന്നതാണെന്ന്
നിങ്ങള്ഉണ്ടാക്കിയ കെട്ടുകഥ
... എല്ലാരും വിശ്വസിച്ചു ....
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...
നുണക്കഥകള്
എത്ര വേഗത്തിലാണ്
പരക്കുന്നത്.
ഞാന്അത്രയ്ക്ക് ക്രൂരനാണോ?
നിങ്ങളുടെ ലക്ഷ്യം
എന്റെ തകര്ച്ചയല്ലേ?
അതില്നിങ്ങള്
വിജയിച്ചു.
തകര്ക്കുക മാത്രമല്ല
വരും തലമുറ
എന്നെ കൊടുമയുടെ
ദൃഷ്ടാന്തമായി
ആചരിച്ചു.

അടിയാളനായ
എന്റെ ചിന്തകള്ക്കുമേല്
നിങ്ങള്വിതറിയ
അഗ്നിബീജങ്ങള്
എന്റെ കുലമെരിച്ചത് കണ്ടു
നിങ്ങള്ചിരിച്ചു.
എന്റെ കഴിവിനെ,
ആത്മവിശ്വാസത്തെ,
നേരിടാന്നിങ്ങള്
സ്വീകരിച്ചത്
മനുഷ്യത്വം മരവിയ്ക്കുന്ന
കൌടില്യ തന്ത്രം.

നിങ്ങളില്ഫണം വിടര്ത്തിയ
സവര്ണാധിപത്യത്തിന്
കരിമൂര്ഖന്
എഴുത്തോലയിലെ
വരികള്ക്കിടയില്
പതിയിരിയ്ക്കുന്നത്
ആറാം നേത്രത്തിന്റെ
തിരശീലയില്തെളിയുന്നു.

ശില്പശാസ്ത്രത്തിലെ
എന്റെ കണ്ടെത്തലുകള്
നിങ്ങള്കവര്ന്നു
പകരം
എന്റെ ചിതയിലെയ്ക്ക്
കാര്ക്കിച്ചു തുപ്പി.

ഒന്നറിയുക;
നിങ്ങളൊന്നു തുപ്പിയാല്
ഒലിച്ചുപോകുന്നതല്ല
ഞാന്തീര്ത്ത മഹാക്ഷേത്രങ്ങള്,
സ്നേഹസൌധങ്ങള്.

ഐതീഹ്യങ്ങള്ചതിയുടെ
പണിപ്പുരകളാണെന്നും
അവയൊരിയ്ക്കല്
അഗ്നിനാളങ്ങളാല്
സ്ഫുടം ചെയ്യപ്പെടുമെന്നും
ഏടുകളില്നിന്നും
കുടിയിറക്കപ്പെടുമെന്നും
മേഘങ്ങളില്തെളിയുന്ന
ചുവരെഴുത്തുകള്പറയുന്നു.

ഞാനിപ്പോഴും മനസ്സില്
കൂട്ടിവച്ച പുത്രസ്നേഹം
തേച്ചു മിനുക്കി
ഈ പുഴക്കരയില്
കാത്തിരിയ്ക്കുന്നു.

    

സി. എന്‍ കുമാര്‍ - സി. എന്‍ കുമാര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. എന്‍ കുമാര്‍, തിരിച്ചറിവുകള്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക