സാബിത

ദാമോദര്‍ രാധാകൃഷ്ണന്‍

പ്രോജെക്ടറിലെ ഫിലിം പോലെ
കാലം തലകുത്തിയോടി ....
ഒരു ഫ്ലാഷ് ബാക്ക് സീന്
... ഒരൊന്നാം ക്ലാസ്സുകാരനും
മൂന്നാം ക്ലാസുകാരിയും
ഉച്ച വെയില് റോഡിലൂടെ
ഉരുകിയൊലിച്ചു പടര്ന്നു...
ഒന്നാം ക്ലാസ്സുകാരന് മൂന്നുരൂ പാ
റബ്ബര് ചെരുപ്പിന് കാശില്ല ...
കാലു പൊള്ളി തിണിര്ത്ത ചോര
കണ്ണിലൂടെ ഉരുകിയൊലിച്ചു
മൂന്നാം ക്ലാസ്സുകാരിയുടെ
ഒരുരൂപാ റബ്ബര് ചെരിപ്പി ലേറി
വെയില് നീന്തി.....
ചെം ചുണ്ടിലുമേറെ ചെമന്നു
തിണി ര്ത്ത കാലുകണ്ട്
അവടുമ്മാടെ കണ്ണ് ചോന്നു.....
ഫ്ലാഷ് ബാക്കീന്ന് ക്യാമറ തിരിഞ്ഞു ...
നാല്പ്പത്തിരണ്ടാം പടികടന്ന
മൂന്നു പിള്ളേരടെ ഉമ്മയായ
അവള്ടെ കാലുംമേല്
നാല്പ്പതാം പടിമേന്നു
ചെക്കനുമ്മ വച്ച്.........

    

ദാമോദര്‍ രാധാകൃഷ്ണന്‍ - Tags: Thanal Online, web magazine dedicated for poetry and literature ദാമോദര്‍ രാധാകൃഷ്ണന്‍, സാബിത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക