പുതുകവി

ഗിരീഷ് വര്‍മ്മ

എനിക്ക് തെറിവാക്കുകള് ഏറെ അറിയാം .
ഒരു കവിത എഴുതിയാലോ!!
ഉഗ്രന് ഐഡിയ .
... മുഖം നോക്കാതെഴുതുന്നവന് ,
ധിഷണാശാലി ,
പുതുനാമ്പ് ,
പട്ടങ്ങളേറെ ചാര്ത്തികിട്ടും ..
അന്പത്തൊന്നക്ഷരമറിയില്ലേലു
മന്പത്തൊന്നു തെറിയറിയാലോ .
വാല്മീകിയല്ല ഞാനെഴുത്തച്ഛനല്ല,
ആശാനല്ല , ചങ്ങമ്പുഴയല്ല,
പുതുകവിയല്ലോ , പുതുനാമ്പല്ലോ
തെറി കവിയല്ലോ .
തെറി കവിയല്ലോ !!

    

ഗിരീഷ് വര്‍മ്മ - ഗിരീഷ് വര്‍മ്മ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, പുതുകവി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക