മഴപറഞ്ഞത്

സി. എന്‍ കുമാര്‍

തിമര്ത്തു പെയ്യുന്ന
മഴകണ്ടിരിയ്ക്കുമ്പോള്
അമ്മ നനഞ്ഞ വിറകു പോലെ
... അടുക്കളയില് പ്രാരാബ്ദങ്ങള്
പാചകം ചെയ്യുകയായിരുന്നു.
കര്ക്കിടകത്തിലെ മഴ
മണ്ണിന്റെ കണ്ണീരാണെന്ന
പഴംപുരാണം ചാരുകസാലായിലെ
മുഷിഞ്ഞതുണിയില്
ചുരുണ്ടുകിടക്കുന്ന
പൂച്ചയെപ്പോലെ
മുത്തശ്ശന് മുരളുന്നു.

ചിലപ്പോള് നീര്ക്കുമിളകള്
വിരിയുന്നത് ഭൂമിയുടെ
നിശ്വാസാമായിരിയ്ക്കും.

കടലാസ് പായ് വഞ്ചികള്
ബാല്യത്തിലേയ്ക്കുള്ള
മടക്കയാത്രയിലാണ്.

കൂട്ടത്തില് മാലതിയോപ്പോളുടെ
ചിരിപോലെ വാരിവെള്ളത്തിന്റെ
മഴക്കിലുക്കങ്ങള്.

ഇപ്പോള് ഏതുകണ്ണുകളില്നിന്നാണ്
മഴതിമിര്ക്കുന്നത്?

അമ്മയിപ്പോള്
കല്വിളക്കിലെ തിരിപോലെ
എണ്ണവറ്റി കൂടെരിയുന്നത്
എന്റെ പാഠപുസ്തകത്തിലെ
ചതുരക്കള്ളികളില്
തെളിയാതെ പോയതെന്തേ?

പ്രവാസിയുടെ ഗതികേടില്
വെളിപ്പെടാതെ പോയ സ്നേഹം
വൃദ്ധസദനത്തിലെയ്ക്ക്
വലിച്ചെറിഞ്ഞത്
കാലംതെറ്റിയെത്തിയ
പേമാരിപോലെ

മണ്ണിനും മനസിനും
വേദനയായി
നീറി നീറി...
തീമഴപോലെ......

    

സി. എന്‍ കുമാര്‍ - സി. എന്‍ കുമാര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. എന്‍ കുമാര്‍, മഴപറഞ്ഞത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക