പൂജ്യത്തിന്പിന്നാലെ

ജി. ആര്‍. കവിയൂര്‍

ഓരോ പൂജ്യം കൂടുമ്പോഴും
ഓര്മ്മകളിലായിരം വര്ണ്ണങ്ങള്
ആദ്യത്തെ പൂജ്യം ഒന്നിനോട് ചേര്ന്നു നിന്നപ്പോള്
... അറിഞ്ഞു ലോകത്തിനു അനുയോജ്യനാണെന്നു
രണ്ടിനോടോപ്പം ഒത്തു ചേര്ന്നപ്പോള്
ഇണയെ തേടി തുടങ്ങി മനം
മൂന്നിന്കൂടെ മുന്നോട്ടാഞ്ഞപ്പോള്
മൂന്നായി മാറി ഹൃദയപൂര്വ്വം ജീവിതം
നാലിനോടോപ്പം ചേര്ന്നു നിന്നു
നാലു പേര്ക്കുള്ള വഴി തേടി തണല് കൂരക്കു കീഴിലായി
അഞ്ചിനോടു ഒരു ചക്രമെന്ന പൂജ്യം തിരിഞ്ഞപ്പോള്
അഞ്ചിത ഭാരം വലിച്ചു കരക്കടുപ്പിക്കാന്തിടുക്കം
ആര് മറിഞ്ഞില്ല ആരിനോടോപ്പം കൂടിയ
ആറുപഴഞ്ചന്ചിന്തകളുണര്ന്നു മുക്തിക്കായി
ചിന്തകളുണര്ന്നു മുക്തിക്കായി
ഏഴും എട്ടിനും ഒപ്പമെത്തിക്കാന്പൂജ്യവുമായി
പായുകയായിരുന്നു മക്കളും കൊച്ചു മക്കളും
ഇനി അങ്ങ് പൂജ്യങ്ങളെ പൂജിക്കാന്
സംപൂജ്യനായി കണ്ണും നട്ട് അന്തതയിലേക്ക്

    

ജി. ആര്‍. കവിയൂര്‍ - Tags: Thanal Online, web magazine dedicated for poetry and literature ജി. ആര്‍. കവിയൂര്‍, പൂജ്യത്തിന്പിന്നാലെ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക