പെങ്ങളില്

സുലോജ് മഴുവന്നിക്കാവ്

ഒരില
ജന്മ താരയില്
ധര്മ സങ്കടങ്ങളുമായ്
അടര്ന്നു വീഴുന്നു ..
മുറിഞ്ഞ ഞെട്ട് ചുരത്തുന്നു
പ്രാണന്റെ കറ

അടരുമ്പോഴും വെന്ത -
വേദനയായ് നീ
ഹ്രദയപാളിയില്
ചേര്ന്ന്-
ചേര്ന്ന് നില്കുന്നു ..
മൃതിവരമ്പുകള്-
ക്കപ്പുറത്തൂര്വ്വര-
സ്മൃതി നിലാവായ്
വിളങ്ങി നില്കുന്നു ...

നീ കണ്ണീരണിയുമ്പോള്
ആര്ത്തലയ്ക്കാറുള്ള
ഹൃദയത്തെ
ഞാന്അമര്ത്തി വെക്കുന്നു ...

വെട്ടത്തെയാട്ടി-
ഇരുട്ടില്വികൃതമുഖം
ഞാന്ഒളിപ്പിക്കുന്നു ....

കേള്വിയറ്റ
നിയതിതന്
നിലങ്ങളില്
ച്ചുഴ്നിറങ്ങും
ഇരുള്കാന്താരങ്ങളില്
കാഴ്ചയറ്റ-
പഥികനായ് പിന്നെയും
പാത കാണാതടിയുന്നു
ഞാന്സദാ....

നിനച്ചിരിക്കാതെ തന്നിട്ട് പോയ
ഒരുമ്മയുടെ
ഓര്മ്മ
ജീവനില്ബാക്കിയാക്കുന്നു.

    

സുലോജ് മഴുവന്നിക്കാവ് - Tags: Thanal Online, web magazine dedicated for poetry and literature സുലോജ് മഴുവന്നിക്കാവ്, പെങ്ങളില്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക