എന്റെ ചില സദാചാരാന്വേഷണപരീക്ഷകള്‍

അനില്‍ ജിയേ

വെളിച്ചം വരും മുമ്പേ
ഉണര്ന്നു

കാന്ത
ഭ്രാന്തയാകും നേരം നോക്കി
അയല് പക്കത്തെ പഴയപ്രേമത്തെ
കാണാന് വെമ്പിയ കാമത്തെ
മനസ്സിന്റെ ഇടവഴിയില്വച്ചു
കൈയോടെ പിടിച്ചു
തല്ലിക്കൊന്നു
തെരുവില് കെട്ടിത്തൂക്കി

പുലരാന് നേരം
മൊബൈലില് കുത്തി
ദേശി്സ്ക്കൂള് ഗേള്സിനെ* കണ്ടു
നൊട്ടിനുണയാന് മോഹിച്ച
ഒരു കുഞ്ഞശ്ലീലത്തെ
കണ്ണുരുട്ടി ഓടിച്ചു.
മൊബൈലെടുത്ത് ഓടയിലെറിഞ്ഞു.

ഉച്ച തിരിയാന് നേരം
മൈസൂര് മല്ലിഗെയെ** തേടി
യുട്യൂബില് പരതാനൊരുങ്ങിയ
ഒരു മുഴുത്ത അശ്ലീലത്തിന്റെ
കവിളത്തൊന്നുപൊട്ടിച്ചു
കമ്പ്യൂട്ടര് തല്ലിപ്പൊളിച്ചു കിണട്ടിലിട്ടു.

വൈകുന്നേരം
കടല്ത്തീരത്തൊരൊഴിഞ്ഞ മൂലയില്
കൂടുകൂട്ടാന് നോക്കിയ
രണ്ടു വിജാതീയപ്രേമങ്ങളെ
കൈകാര്യം ചെയ്തു.
ഒന്ന് കവിള് വീര്ത്തുകണ്ണു തുടച്ച്
വീട്ടിലേക്കും
മറ്റേത്
കൈയും കാലുമൊടിഞ്ഞ്
ആശുപത്രിയിലേക്കും പോയി

അന്തി മോങ്ങും നേരം
തെരുവില്
മൂക്കറ്റം കുടിച്ച് പുലഭ്യം കുരക്കാന്
നാവിന് തുമ്പോളം വന്ന
അസഭ്യത്തെ കല്ലെറിഞ്ഞോടിച്ചു

അനന്തരം
രാത്രിയായപ്പോള്
അടിവയറിനു താഴെ
ചങ്ങല പൊട്ടിക്കാന് തുടങ്ങിയ കാട്ടുമൃഗത്തെ
ഇരുകൈകള് കൊണ്ടു പൊത്തിപ്പിടിച്ച്
ഇരുള് മലയിലെ
ഏകാന്തതയിലേക്കോടിപ്പോയി,
ഗത്യന്തരമില്ലാതെ
എന്റെ സദാചാരം
അങ്ങാത്മഹത്യചെയ്തു

നാണമില്ലാതെ വീണ്ടും വരും!


*ദേശിസ്ക്കൂള് ഗേള്സ്
**പ്രസിദ്ധമായ രണ്ടുഅശ്ലീല വീഡിയോകള്
    

അനില്‍ ജിയേ - Tags: Thanal Online, web magazine dedicated for poetry and literature അനില്‍ ജിയേ, എന്റെ ചില സദാചാരാന്വേഷണപരീക്ഷകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക