അതിന്റെ തൂവലുകള്‍ കാറ്റാടിയുടെ പൂവുകള്‍

അനൂപ് ചുള്ളിയോട്

അവധിയിലേക്ക് പറക്കുന്നതിന്റെ
ആ തുടക്കത്തില്‍
കാറ്റാടികള് പൂവിടുന്ന അന്ന്
തണുക്കുന്നുന്ടെന്നുപറഞ്ഞ്
ഞാനവളെ പുതപ്പിക്കുകയായിരുന്നു
സത്യത്തില് അവള്ക്കു
തണുക്കുന്നുണ്ടായിരുന്നെങ്കിലും
എന്റെ കയ്യില്
ഒരുകീറതുണിപോലുമില്ലായിരുന്നു
തണുക്കുന്ന എന്റെവീട്ടിലേക്കു
അവള് വിരുന്നുവന്നപെണ്ണ്
സിലോണില്* നിന്നോ.
.ഓസ്ട്രിയയില് നിന്നോ
ഗ്രാമത്തിലേക്ക്പുതിയൊരു പക്ഷി
വന്നകഥയോര്മ്മയുണ്ട്*
തലയില് ചുവന്ന തൂവലുകളുള്ളപക്ഷി.
കുട്ടികളായിരുന്നുആദ്യം കണ്ടുപിടിച്ചത്
ഞങ്ങള് പര്യവേഷക വാഹനങ്ങളാകുന്ന അതേ കാലം
സ്കൂള് മുറ്റത്തെ
അരയാല്മരത്തിന്റെ ഉയരകൊമ്പില്‍
അതിലൊരു കുട്ടിഞാനായിരുന്നു
ഉറങ്ങുമ്പോഴൊക്കെ
ആ പക്ഷിപറന്നുവന്നിരുന്നു
അതിനെ കല്ലെറിഞ്ഞ
ഷാപ്പ് ചേട്ടന്മാരോട്
എനിക്കിന്നും
ദേഷ്യമാണ്മിണ്ടില്ല ഞാന്‍.
ഒരിക്കലുംപൂക്കിലെന്നുകരുതിയ
മുറ്റത്തെതെച്ചി പൂത്തതും
ആ കാലം…

    

അനൂപ് ചുള്ളിയോട് - Tags: Thanal Online, web magazine dedicated for poetry and literature അനൂപ് ചുള്ളിയോട്, അതിന്റെ തൂവലുകള്‍ കാറ്റാടിയുടെ പൂവുകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക