ഉറുമ്പ്

എസ്. എന്‍. സന്ധ്യ

ആശുപത്രി പരിസരത്ത് കാണുമ്പോള്
എനിക്കറപ്പാണ്....
നീന്റെ ചുണ്ടുകളില്
പരിഷ്കാരിയുടെ കഫം...
ആല്മരത്തിന് ചോട്ടില്
അവനെ കാത്തിരിക്കുമ്പോള്
എന്റെ നിമിഷങ്ങളുടെ ചടുലതയാണ്
നിന്റെ കാലുകള്ക്ക്

ഓര്മ്മകളുടെ ചിതല്പുറ്റില്
പരതിനടക്കുമ്പോള്
ഞാന് പഞ്ചസാരപാട്ടയിലകപ്പെട്ട
കട്ടുറുമ്പിനെപോലെ..

ചൂരവഴികളില്
കൂട്ടിമുട്ടി
വഴിമാറി
നടന്നകലുമ്പോള്
എന്റെ യാത്രകള്ക്ക്
നിന്റെ ഫിറമോണുകളുടെ ചൂര്

പല്ലിന്റെ ആഴം
അളന്നെടുക്കുമ്പോള്
അടയാളമാകുന്നത്
ഒരുക്ഷണമെങ്കിലും
നൊന്തുപോയ
നമ്മുടെ 'അഹ'ത്തിനാണ്

അപ്രതീക്ഷിത മണ്ണിടിച്ചിലില്
ഞാനും നീയും
പകച്ചു നില്ക്കുന്നത്
കാലത്തിന്റെ അഭയാര്ത്ഥി
ക്യാമ്പിലും!

അപ്പോഴും
സത്രത്തിലേക്കുള്ള
വെളിപ്പെടാത്ത വഴിതിരഞ്ഞ്്
ഞാനും നീയും
ഒരുപോലെ യാത്രയിലാണ്...

    

എസ്. എന്‍. സന്ധ്യ - Tags: Thanal Online, web magazine dedicated for poetry and literature എസ്. എന്‍. സന്ധ്യ, ഉറുമ്പ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക