പ്രണയസ്‌മാരകശിലകള്‍

ജൈനി. എല്‍. പി.

പ്രണയം അഗ്നിയായെരിഞ്ഞ്‌
ആളിപ്പടര്‍ന്ന്‌
ഹൃദയത്തെ പൊള്ളിക്കുമ്പോള്‍
അതിന്റെ വെട്ടത്തിലിത്തിരി കൂടി
നടക്കണമെന്ന്‌ മോഹം
നടന്നെത്താനാവാത്ത ദൂരവും
എരിഞ്ഞമരുന്ന ഹൃദയസ്‌പന്ദനവും
അവശേഷിപ്പുകള്‍..
പ്രണയമൊരു പ്രളയം
പ്രളയക്കെടുതി പോലെ
പ്രണയക്കെടുതിയിലവശേഷി-
ക്കുന്നതസ്ഥിപഞ്‌ജരങ്ങളാവും
ദാഹമില്ലാത്ത
വിശപ്പില്ലാത്ത
കണ്ണിലൊരു കുഞ്ഞു-
സൂര്യനെയൊളിപ്പിക്കാത്ത
അസ്ഥിപഞ്‌ജരം..
പ്രണയസ്‌മാരകശിലകള്‍!

    

ജൈനി. എല്‍. പി. - Tags: Thanal Online, web magazine dedicated for poetry and literature ജൈനി. എല്‍. പി., പ്രണയസ്‌മാരകശിലകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക