കവിത

സി. പി. അബൂബക്കര്‍

കവിത കടല്ത്തീ രത്തല്ല
മരുഭൂമിയിലല്ല
മലമുകളിലല്ല
കാറ്റിലും കോളിലുമല്ല
മഞ്ഞിലും മഴയിലുമല്ല
മൗനത്തിലും നാദത്തിലുമല്ല
അജ്ഞാതമായ ഇടങ്ങളില്‍
പ്രകൃതിയും ജീവിതവും
ലയിക്കുമ്പോള്‍
അദൃശ്യമായി പറന്നു വരുന്ന ശലഭം
കാത്തിരുന്നാല്‍ വരാത്തത്‌
നിനച്ചിരിക്കാതെ കടന്നുവരുന്നത്‌
കൊട്ടരം കെട്ടിയ കണ്ണുകളില്‍
ഒരിക്കലും പ്രത്യക്ഷമാകാത്തത്‌
തുറന്ന കണ്ണുകള്ക്കി ടയിലൂടെ
അകംപുറങ്ങളില്‍ തെളിച്ചമേകുന്നത്‌
വര്ണ്ണങരഹിതമായ വര്ണ്ണംന
ശബ്ദരഹിതമായ ശബ്ദം
അരിപ്പിറാവിന്റെ ഹൃദയത്തിലൊരു കുറുകല്‍

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, കവിത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക