അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍

യൂനുസ് വളപ്പില്‍

വോട്ട് അവകാശമുള്ള ജനങ്ങളുടെ സമഗ്രമായ രാഷ്ട്രീയ പ്രബുദ്ധത കൂടാതെ, ജനാധിപത്യ വ്യവസ്ഥിതി അര്ത്ഥധപൂര്ണ്ണാമാവില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനും ക്ഷേമത്തിനും ഉതകുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വിചാരങ്ങള്‍ ജനങ്ങള്ക്ക്ണ‌ ഉണ്ടാവണം. അറിവിലും കഴിവിലും അവസ്ഥയിലും അന്തരങ്ങളുടെ വിവിധ ശ്രേണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു സമൂഹം ആണ് നമ്മുടെ രാജ്യത്തുള്ളത് എന്നതൊരു വസ്തുതയാണ്. വ്യത്യസ്തവും വിരുദ്ധവും ആയ ബഹുമുഖ താല്പര്യങ്ങള്‍ നമ്മുടെ ജനവിഭാഗങ്ങള്ക്കി ടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ തല്പര്യങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന രാഷ്ട്രീയവും ഭരണവും അസാധ്യം ആണ്.

രാജ്യത്തിന്റെ ഭദ്രതക്കും ജനതയുടെ ഐക്യത്തിനും ഏറ്റവും ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയവും ഭരണവും ആണ്. മഹാഭൂരിപക്ഷം ജനതയെ പ്രാന്തവല്ക്കരിച്ചു കൊണ്ടുള്ള ഒരു വികസനം അല്ല നമുക്ക് ആവശ്യം. മുന്നോക്കം നില്ക്കു ന്ന ജനതയോടൊപ്പം പിന്നോക്കം നില്ക്കുതന്ന ജനതയെ വളര്ത്തി്യെടുക്കുന്നതും, മുന്നോക്കം നില്ക്കുനന്ന പ്രദേശങ്ങളോടൊപ്പം പിന്നോക്കം നില്ക്കു ന്ന പ്രദേശങ്ങളെയും ഉയര്ത്തിനകൊണ്ടു വരുന്നതും ആയിരിക്കണം നമ്മുടെ വികസന നയം.

എല്ലാവര്ക്കും ആധുനികമായ ആരോഗ്യ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ അന്തസ്സോടെ എല്ലാ ജനവിഭാഗങ്ങള്ക്കുംു ജീവിക്കുവാന്‍ അവസരം ഉണ്ടാവണം. ആരും തന്നെ ആഹാരം മേടിക്കുവാന്‍ ഗതിയില്ലാതെ പട്ടിണി കിടക്കുന്നവരായി , ചികില്സുക്ക് ഗതിയില്ലാതെ വലയുന്നവരായി , വസ്ത്രം മേടിക്കുവാന്‍ ഗതിയില്ലാതെ കൌപീനധാരികള്‍ ആയി പുഴുക്കളെ പോലെ ജീവിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

അടിമമാനസങ്ങളെ ആത്മബോധം ഉള്ള നിവര്ന്നു നില്ക്കു ന്ന മനുഷ്യരായി ജീവിക്കുവാന്‍ പ്രപ്തരാക്കുന്നതാവണം നമ്മുടെ രാഷ്ട്രീയ പ്രവര്ത്ത നം. സങ്കുചിത ചിന്തകളുടെ അടച്ചിട്ട ലോകത്ത് നിന്ന് മാനവികതയുടെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് നമ്മുടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ആനയിക്കുവാന്‍ പ്രേരണയേകുന്ന ആശയകരുത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്ക് ഉണ്ടാവണം. ഇവിടെ ബൂര്ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാഷ്ട്രീയവല്ക്ക രിക്കപെട്ട ആശയ ദാരിദ്രം അനുഭവിക്കുന്ന ഒരു ആള്കൂസട്ടം ആയി ചുരുങ്ങുന്ന അവസ്ഥയാണ് നാം കാണുന്നത്.

ഒരു നല്ല സമൂഹം വാര്ത്തെ്ടുക്കുന്നതിന് വേണ്ടിയുള്ള പ്രതികരണവും ഇടപെടലും പോരാട്ടവം ജാഗ്രതയും ആയി നമ്മുടെ രാഷ്ട്രീയ ബോധം വളരേണ്ടതുണ്ട്. അത്തരം ഒരു പരിവര്ത്ത നം

നമ്മുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉണ്ടാവുമ്പോള്‍ , ഇന്ന് നാം രാഷ്ട്രീയ ഭരണ രംഗങ്ങളില്‍ കാണുന്ന ജനവിരുദ്ധ ദുഷ്ടമൂര്ത്തിരകള്‍ പൊതുമണ്ഡലത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വരും. ഭരണകൂടം കുത്തകവര്ഗ്ഗ ത്തിന്റെ ദല്ലാള്‍ പണി തുടരുമ്പോള്‍ അല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും , രാജ്യത്തിന്റെ ശ്രേയസ്സിനും വേണ്ടി ജനങ്ങള്‍ നല്കിങയ അധികാരം പ്രയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ജനകീയം ആവുക.

നീതി നിഷേധിക്കപ്പെട്ടവന്റെ നീതിയും അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്റെ അവകാശങ്ങളും അന്തസ്സ് നിഷേധിക്കപെട്ടവന്റെ അന്തസ്സും അര്ഹയമായ ജനവിഭാഗങ്ങള്ക്ക് നേടികൊടുക്കുവാന്‍ ഭരണകൂടങ്ങള്ക്ക് സാധിക്കണം. അതിനു തടസ്സം നില്ക്കു ന്നതു വ്യവസ്ഥിതിയും അതിന്റെ നിയമങ്ങളും ആണെങ്കില്‍ , ആ വ്യവസ്ഥിതിയും നിയമവും മനുഷ്യ വിമോചനത്തിന് ഉത്തകുന്നവിധം പൊളിച്ചെഴുതുവാന്‍ വേണ്ടതായ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം.

തീര്ച്ചീയായും ഇന്ന് ഉറങ്ങികിടക്കുന്ന ജനത നാളെ ഉണരും. ജനങ്ങള്‍ ഉണരുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തം ഒരു യാഥാര്ത്ഥ്യം ആവും. അതാണ്‌ ചരിത്രം നമുക്ക് നല്കു്ന്ന പാഠം.

    

യൂനുസ് വളപ്പില്‍ - Tags: Thanal Online, web magazine dedicated for poetry and literature യൂനുസ് വളപ്പില്‍, അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക