തെരുവില്‍ അലയുന്ന മാതൃത്വം

വിജിന്‍ പള്ളക്കാതൊടി വിജു

പെറ്റമക്കള്‍ അറിയാത്ത മാതൃത്വത്തിന്‍ വേദന
അവളുടെ ഓര്മനകളില്‍ ഉത്സവമില്ല ,ആഘോഷങ്ങള്‍ ഇല്ല
ഒരു തെരുവ് വിളക്കില്‍ നിലാവില്‍ അന്തിയുറങ്ങുന്ന സ്വപ്നങ്ങള്‍
ശരീരത്തിലെ മാംസം കാര്ന്നു  തിന്നുന്ന
വിശപ്പിന്ടെ അടയാളങ്ങള്‍ ..
അവള്‍ അലയുന്നു തെരുവുകളിലൂടെ
ധമനികളില്‍ ഒലിച്ചിറങ്ങിയ കണ്ണീരിന്‍
പാളികള്‍ വരച്ചു കാട്ടുന്ന ജീവിത ചിത്രം
പ്രതീക്ഷകളോ,സ്വപ്നങ്ങളോ അവള്ക്കി ല്ല
ഒരു നേരത്തെ വിശപ്പടങ്ങിയാല്‍ അവരും
ആഘോഷിക്കും വിഷുവും ഓണവും എല്ലാം
ജനിച്ചു വീണത്‌ ദാരിദ്രത്തിന്‍ പുല്ക്കു ടിലില്‍
തെറ്റുകള്‍ ചെയ്യും മുമ്പേ ശിക്ഷയോ ഇവര്ക്ക്്
മുന്ജന്മം ,പുനര്ജ്ജ ന്മം എന്നെ സമസ്യകള്ക്ക്ക
ഉത്തരങ്ങളോ ഇവര്‍
യ്യവനത്തിന്‍ നേര്കാമഴ്ചകളില്‍
തെരുവ് നിലാവിനെ സാക്ഷിയായി
കിരാത കൈകളില്‍ പിടഞ്ഞ അവളിലേക്ക്‌
പകര്ന്നൈ ബീജം അവളെയും മാതാവാക്കി
തെരുവിന്ടെ പുതിയ സന്തതികള്‍
മരണത്തിന്‍ കണ്ണുകള്‍ പോലും അവളെ കാണില്ല
ദുര്ഗതന്ധം വമിക്കുന്ന ഓടകളില്‍ കടന്നുചെല്ലാന്‍
അവര്ക്കോ  വിഷമം ,..
ഇല്ല അവര്‍ ജീവിക്കും ഈ തെരുവുകളില്‍ തന്നെ
നമുക്കെല്ലാം ഭാരമായി ,നമുക്കൊരു മാതൃകയായി .
പുതിയ തെരുവ് വിളക്കുകള്‍ ഇനിയും തെളിയും
ആ വെളിച്ചത്തില്‍ അവരുടെ ജീവിതവും പ്രകാശിക്കും
നമ്മുടെ ഒന്നും സഹായം ഇല്ലാതെ തന്നെ ..

    

വിജിന്‍ പള്ളക്കാതൊടി വിജു - Tags: Thanal Online, web magazine dedicated for poetry and literature വിജിന്‍ പള്ളക്കാതൊടി വിജു, തെരുവില്‍ അലയുന്ന മാതൃത്വം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക