പര്‍ദ്ദനീങ്ങുന്ന നേരം

ഇ. എം. ഹാഷിം

പേര്‍ഷ്യന്‍സൂഫി ഗുരു അബുഹസ്സന്‍ ഖുര്‍ക്കാനി ഭാവിപറയാന്‍ കഴിയുന്ന ഒരാളായിരുന്നു. അദ്ദേഹം മുന്‍കൂട്ടി
പറഞ്ഞിരുന്ന പലതും സംഭവിച്ചിരുന്നു.  ശിഷ്യന്മാര്‍ക്കൊപ്പം ഇരിക്കവെ,  ഒരുദിവസം അദ്ദേഹം പറഞ്ഞു:
“വേഗംതന്നെ അടുത്ത ഗ്രാമത്തിലേക്ക്  പോവുക. അവിടെ ഒരു വീട് കത്തിയെരിയുന്നുണ്ട്. രക്ഷയ്ക്ക് ആരുമില്ല”. 
എല്ലാവരും അങ്ങോട്ടോടി. അവിടെ  ഒരു വീട് കത്തിയെരിയുകയായിരുന്നു. അത് കെടുത്താന്‍ ആരും 
അവിടെയുണ്ടായിരുന്നില്ല.  അവരെല്ലാവരും ചേര്‍ന്ന് അത് കെടുത്തി.
മറ്റൊരിക്കല്‍ വളരെ ദൂരത്ത് രാള്‍ മരിച്ചുകിടക്കുന്നതായി പറഞ്ഞു.  ശിഷ്യവന്മാര്‍ അവിടെ പോയി 
അജ്ഞാതശവം ഖബറടക്കി.  
ഒരിക്കല്‍ ശിഷ്യന്മാര്‍ക്കൊപ്പം ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ  മകന്‍ കിണട്ടില്‍ 
വീണു. അതറിഞ്ഞ ഭാര്യ ആര്‍ത്തുവിളിക്കുകയും അവരെല്ലാവരും കൂടി അവനെ പുറത്തെടുക്കുകയും 
ചെയ്തു.
ശിഷ്യന്മാര്‍ക്ക് മുന്നില്‍ വെച്ച് ഭാര്യ അദ്ദേഹത്തോട് ദ്വേഷ്യത്തോടെ ചോദിച്ചു:
“വീട്ടിന് വളരെ നാഴികകള്‍ അകലെ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന താങ്കള്‍ക്ക് സ്വന്തം വീട്ടില്‍ നടക്കുന്ന കാര്യം അറിയാന്‍ കഴിഞ്ഞില്ല.പുറത്തുള്ള കാര്യങ്ങളറിഞഞിട്ടെന്തുകാര്യം?”
അബു ഹസ്സന്‍ പറഞ്ഞു:“ബോധാബോധങ്ങള്‍ക്കിടയിലെ പര്‍ദ്ദ നീങ്ങുമ്പോള്‍, ഞാന്‍ സംഭവങ്ങള്‍ വ്യക്തമായി കാണുന്നു. 
പര്‍ദ്ദവന്നുവീഴുമ്പോഴാവട്ടെ, ഒന്നും കാണാനാവുന്നില്ല. എന്റെ പരിധിക്കു പുറത്താണത്. അറിയേണ്ടത് മാത്രം 
അറിയുമ്പോഴും അറിയാന്‍ പാടില്ലാത്തത് അറിയാതിരിക്കുമ്പോഴും എനിക്ക് സന്തോഷം മാത്രമേയുള്ളൂ. മകന്റെ
സംഭവസമയത്ത് പര്‍ദ്ദവീണ അവസ്ഥയിലായിരുന്നു,ഞാന്‍. .കാരണം അറിയില്ല, അന്വേഷിക്കാറുമില്ല”
ഭാര്യ ഒന്നും മിണ്ടാതെ പോയി. 
ശിഷ്യന്മാര്‍ അദ്ദേഹത്തിനടുത്തിരുന്നു 
ധ്യാനിച്ചു

    

ഇ. എം. ഹാഷിം - Tags: Thanal Online, web magazine dedicated for poetry and literature ഇ. എം. ഹാഷിം, പര്‍ദ്ദനീങ്ങുന്ന നേരം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക