ദാനം

ഷംസ് ബാലുശ്ശേരി

അറിയുന്നവര്‍ ചോദിച്ചാല്
അമ്മ പറയും
'അറക്കാനല്ല പോറ്റിയത്' .

ദല്ലാളന്മാനര്‍ വന്നാല്‍
അച്ഛന്‍ കയര്ക്കും
'വില്ക്കാ നല്ല വളര്ത്തി യത്‌ '.

കഴുത്തിലൊരു കയറും
നെറ്റിയിലൊരു ചോപ്പും കുത്തി
പിന്നെയെന്തിനാണ്
പൊന്ന് കടമെടുത്ത്
''എന്നെ വെറുതെ കൊടുക്കുന്നത്''.

    

ഷംസ് ബാലുശ്ശേരി - Tags: Thanal Online, web magazine dedicated for poetry and literature ഷംസ് ബാലുശ്ശേരി, ദാനം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക