വിശ്വസിച്ചാലും ഇല്ലെങ്കിലും

രതീഷ് കൃഷ്ണ

ഇതിലെ പണ്ടൊരു
നാട്ടുവഴിയുണ്ടാ
യിരുന്നു…
എന്നെ
വീട്ടിലേക്ക്
കൊണ്ടുപോയിരുന്ന
ഇടവഴി…

അന്ന്
എന്റെു വീടിന്റെല
മുറ്റവും
അപ്പുറം
കാടും കിളികളും
എനിക്ക്
സ്വന്തമായിരുന്നു…
നിലാവും
നീലാകാശവും
എന്റൊ
മാത്രമായിരുന്നു…

മിന്നാമിന്നികള്‍
പൂത്തിരുന്ന
രാത്രിമരങ്ങള്‍…
മഞ്ഞുചൂടിയ
ഓരോകറുക
നാമ്പിലും
ഓരോ
സൂര്യനുദിച്ചിരുന്ന
പുലരികള്‍…

മഴപെയ്തൊഴിയുന്ന
രാത്രികളില്‍
മരംപെയ്ത്
നിറയുന്ന മൌനം

അതെ
ഇവിടെ പണ്ടൊരു
ഗ്രാമമുണ്ടായിരുന്നു…
പാടവും തോടും
എവിടേയ്ക്കോ
പോകുന്ന
നാട്ടുവഴികളും

ഇല്ല!
ഞാന്‍ പറഞ്ഞിട്ടും
നിങ്ങളാരും
ഒന്നും
വിശ്വസിക്കുന്നില്ലല്ലോ…

    

രതീഷ് കൃഷ്ണ - Tags: Thanal Online, web magazine dedicated for poetry and literature രതീഷ് കൃഷ്ണ, വിശ്വസിച്ചാലും ഇല്ലെങ്കിലും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക