അറിയില്ലെനിക്ക്

സുബിന്‍ നായര്‍

നിനക്ക്
മുല്ലപ്പുവിന്റെ-
നിറമുണ്ടോ…?
അതോ
ഇരുട്ടഴിച്ചിട്ട
കറുപ്പോ…?
അറിയില്ലെനിക്ക്…

നിന്റെ് കണ്ണില്‍
പ്രകാശമുണ്ടോ…
അതോ
അണയാന്‍ പോകുന്ന
മെഴുകുതിരിയുടെ
പിടയുന്ന നാളമോ…?
അറിയില്ലെനിക്ക്…

നിന്റെ് മൊഴികള്ക്ക്ന
പ്രണയത്തിന്റെെ
മധുരമുണ്ടോ…?
അതോ
നിര്വിണകാരതയുടെ
കുമിളകളോ…?
അറിയില്ലെനിക്ക്…

നിന്റെ്
മധുരഗീതങ്ങള്‍
ശ്രുതിയായ്
ഒഴുകില്ലല്ലോ…
കണ്ടനാള്‍ മുതല്‍
കാതോരമായ്
പറഞ്ഞുവച്ചതെല്ലാം
ഒരു നിനവായ്
മറഞ്ഞിടുമ്പോള്‍…
അറിയില്ലെനിക്ക്…

    

സുബിന്‍ നായര്‍ - Tags: Thanal Online, web magazine dedicated for poetry and literature സുബിന്‍ നായര്‍, അറിയില്ലെനിക്ക്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക