നീ

എം. എന്‍. ശശിധരന്‍

നെഞ്ചില്‍
തുളയിട്ട
കണ്ണുനീരിന്റെ
ഉപ്പും, പരപ്പും,
ആഴവും ചുഴികളും ഉള്ള
വേറൊന്ന്,
തിരയടിക്കുന്ന കടല്‍
നിന്നെ വളച്ചുകെട്ടിയ
ഞാനെന്ന മുള്‍വേലിപോല്‍വേറൊന്ന്;
എന്റെ അകവും പുറവും ചുറ്റിവരിഞ്ഞ നീ
നീ
വീട്.
അകത്തും പുറത്തും
ഓടിക്കിതക്കുന്നത്
നമ്മുടെ അനാഥക്കുഞ്ഞുങ്ങള്‍.
കാത്തിരിക്കുകയാണ് ഞാന്‍
ഓരോ തിരയിലും
എന്റെ ചുണ്ടുകള്‍ക്ക്കുറുകെ വെച്ച
നിന്റെ ചൂണ്ടു വിരല്‍.
കാലുരുമ്മി തിരിച്ചുപോവുന്ന
തിരകള്‍തിരിച്ചു തന്നത്,
ആണ്ടുപോയ
ഒരു ആളല്‍,
അമര്‍ന്നുപോയ ഒരു നിലവിളി,
അറ്റുപോയ
ഒരു ശിരസ്സ്,
ഏതു തിരയില്‍തിരിച്ചുവരും
ആ പൂ പൂട്ട്.

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, നീ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക