എഡിറ്റോറിയല്‍


കവിഹൃദയം നിറയെ മേഘങ്ങളാണ്. വിഡ്ഢിക്കോ? കൈപ്പിടിയില്‍
അല്പം മണലാണുള്ളത്. ജീവിതത്തിന്റെ സാധ്യമായ നിമിഷങ്ങളിലെല്ലാം നാം ജിബ്രാന്റെ ഈ വരികള്‍വായിക്കുന്നു, പുനര്‍വായനയ്ക്ക് വിധേയമാക്കുന്നു. കവി കാണുകയും മുന്‍കൂട്ടികാണുകയും വിദൂരാവസ്ഥകള്‍കാണുകയും ചെയ്യുന്നു. കവി കാണുകമത്രമല്ല, പറയുകയും ചെയ്യുന്നു. കവിയുടെ കാഴ്ച അനന്തതയുടെ മഹാസമുദ്രത്തില്‍നിന്ന് വെളിപാടിന്റെ തിരമാലകള്‍പുറപ്പെടുമ്പോലെയാണ്. കവി അറിയാതെ ഒരു സൂഫിയായിത്തീരുന്നുണ്ട്. കണ്ണനും പാണനും ഒരുമിച്ചുചേരുമ്പോഴാണ് കവിയുണ്ടാവുന്നത്. കാണണം, പറയണം, പാടണം. ഖലീല്‍ജിബ്രാന്‍മനോജ്ഞമായ കവിതകളും മഹത്തായ കവിതകളും തമ്മിലുള്ളവ്യത്യാസം ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. മനോജ്ഞമായ കവിത ആസ്വദിക്കപ്പെടുകയും മഹത്തായ കവിത ഷെല്‍ഫുകളില്‍അടിഞ്ഞുകൂടുകയും ചെയ്യും. വല്ലാത്തക്രൂരതയാണ് ജിബ്രാന്‍കവികളോട് ചെയ്യുന്നതെന്ന് തോന്നും. കവിതയുടെ സനാതനമൂല്യത്തിനെ ചോദ്യം ചെയ്യുകയാണ് ജിബ്രാന്‍എന്നും തോന്നും.

 
മറ്റൊന്ന് കൂടിയുണ്ട്; കവികള്‍ചിലപ്പോള്‍സ്വപ്‌നം കാണുകയും ചെയ്യും. സത്യത്തില്‍ഏത് കലയും സ്വപ്‌നസൃഷ്ടിയാണ്. അജന്തയിേേലാ എല്ലോറയിലേയോ പാറതുരന്നെടുത്തക്ഷേത്രങ്ങളായാലും അമരാവതിയിലേയോ സാഞ്ചിയിലേയോ ശില്പമാതൃകകളായാലും താജ്മഹല്‍ആയാലും ബീഥോവന്റെ സിംഫണിയായാലും ടാഗോറിന്റെ കവിതയായാലും അവയെല്ലാം പലസ്വപ്‌നങ്ങളുടെ സൃഷ്ടിയാണ്. പിക്കാസോവിന്റേയോ എം. എഫ്. ഹുസ്സൈന്റേയോ ചിത്രങ്ങളായാലും സ്ഥിതി മറിച്ചല്ല. എന്തിനു , നാട്ടിന്‍പുറങ്ങളില്‍പോലും അസഹിഷ്ണുതയുടെ ശബ്ദമാണ് മുഴങ്ങുന്നത്. ഒരുപക്ഷേ, കവിതയുടേയും കഥയുടേയും പേരില്‍സാര്‍വ്വദേശീയ എഴുത്തുകാരെ പോലും കേരളമാണ് ചോദ്യം ചെയ്തുകൊണ്ടിരുന്നത്. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ഇവിടെ മാത്രമാണല്ലോ വലിയ വിവാദമുണ്ടാക്കിയത്. എഴുത്തുകാരന് ഒന്നും എഴുതാന്‍വയ്യാത്ത അവസ്ഥയാണ് വായനക്കാര്‍ഉണ്ടാക്കുന്നത്. താലിബാനോ സംഘപരിവാരമോ ഈ വാദമുയര്‍ത്തിയാല്‍മനസ്സിലാക്കാം. അറിയാതെ 
ഈ ഫാസിസ്റ്റ് സംഘങ്ങളുടെ മുദ്രാവാക്യങ്ങളിലേക്ക് കേരളം തിരിയുകയാണ്. ആരോഗ്യകരമായ സാംസ്‌കാരികപ്രവരക്#ത്തനം വഴിമാത്രേേമ ഇതിനെ അതിജീവിക്കാന്‍കഴിയുകയുള്ളൂ. സെക്യുലര്‍ഭരണഘടനയുള്ള നാട്ടില്‍മിശ്രവിവാഹിതരെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമാണെന്ന് വാദിക്കുന്നവര്‍രാഷ്ട്രീയരംഗത്തുപോലും പ്രവര്‍ത്തിക്കുന്നുവെന്നത് ആശാസ്യമായ ഒരു സംഗതിയല്ല. 

സ്ത്രീസംവരണനിയമം അതിന്റെ ഒരു ചെറുപടി ചവിട്ടിക്കടന്നിരിക്കുകയാണ്. പ്രതിയോഗികള്‍ഏതറ്റം വരെയും പോവുമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയം കേവലം തൊഴിലാക്കിമാറ്റിയ ഉത്തരേന്ത്യന്‍മേധാവികളാണ് എതിര്‍പ്പിനുമുന്നില്‍. ആദ്യം അധികാരം തന്നെയാണ് കൊയ്യേമ്ടത്,. പൊന്നാര്യന്‍അതിനുശേഷം മാത്രമേ കൊയ്യാനാവൂ. ഈ തിരിച്ചറിവ് കേന്ദ്രസര്‍ക്കാറിനുണ്ടായ സന്ദര്‍ഭം തികച്ചും അനുചിതമായിപ്പോയി. കാരണം വലിയ വിലക്കയറ്റേത്തിന്റെ കെടുതിയില്‍നട്ടം തിരിയുന്ന ജനങ്ങളുടെ മുന്നില്‍കേവലമായ ഒരു മുദ്രാവാക്യം പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ഈ നിയമം അവതരിപ്പിച്ചത്. ഏത് പരിതസ്ഥിതിയിലും ഈ നിയമം പാസാക്കിയെടുക്കാനും സ്ത്രീകളുടെ അവകാശസംരക്ഷണത്തിലെ ഒരുവലിയ പടികൂടി കയറാനും കഴിയുമാറാകട്ടെയെന്ന് ആശംസിക്കുന്നു. 

സാധാരണപോലെ ഇത്തവണയും അല്പം വൈകിയാണ് മാഗസിന്‍പ്രസിദ്ധം ചെയ്യുന്നത്. ക്ഷമാപണം കേവലം ഒപചാരികമാവും. ഈ ലക്കം മുതല്‍ മലയാളം ഏഡിഷന്‍ പൂര്‍ണ്ണമായും യുണീകോഡിലാണ്‌ തയാറാക്കുന്നത്. ഡാറ്റാബേസ് അനുബന്ധമായാണ്‌ ഈ പുതിയ സംരംഭം. ശ്രീ. ഹുസൈന്‍ തയ്യാറാക്കിയ മീര എന്നഫോണ്ടാണ്‍ ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നത്.