നാഗരികത

മനോജ് മേനോന്‍

ഇല്ലായ്മയുടെ അടുക്കളപ്പുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പക്കഷണവും
കരണ്ടു തിര്ക്കുപന്നത് പോലെ
നീയെന്റെി ഗ്രാമത്തെ തിന്നു തീര്ക്കു ന്നു.
വിശപ്പാറിയ മാര്ജ്ജാഗരന്‍
മുന്നില്‍ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്റെ സംസ്ക്കാരത്തെ
ഉന്മൂലനം ചെയ്യുന്നു..
നിന്റെന അണലീദംശമേറ്റ്
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്റെയ ഭാഷ...
നീ നീരുവലിച്ചൂറ്റി
നിര്ദ്ദവയം കൊല ചെയ്ത്
ചതുപ്പില്‍ചവിട്ടിയാഴ്ത്തിയ
എന്റെപ പുഴ
ഞാനോ?
ഇപ്പോഴും
നിന്റെു തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

    

മനോജ് മേനോന്‍ - Tags: Thanal Online, web magazine dedicated for poetry and literature മനോജ് മേനോന്‍, നാഗരികത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക