പുഴ

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍

തിളച്ച ചായ പോലെ
പുഴ നിറഞ്ഞൊഴുകുന്നു

മരണവാര്‍ത്ത കളൂതിക്കുടിച്ച
പ്രഭാതത്തിന്റെ നെഞ്ചെരിച്ചിൽ
കരയ്ക്ക്‌,മരങ്ങളില്‍ തീയാകുന്നു...

കട്ടുവാരലും മുങ്ങിച്ചാകലും കഴിഞ്ഞ്‌
കെട്ടുപൊട്ടിക്കാനൊരു വള്ളത്തുള്ളല്‍
തിളയ്ക്കുമോളങ്ങളില്‍..

വെള്ളം വന്നാലും വെയിലുവന്നാലും
മറിഞ്ഞുവീഴാന്‍ നില്‍ക്കും മരത്തിലെ
പഴയ കിളിയെ, നിനക്കൊരേ വിഷാദം..

സര്‍ വ്വനാശങ്ങളേയുമൂതിക്കുടിച്ച്‌
പൂമുഖം വാര്‍ ദ്ധക്യമാഘോഷിക്കുന്നു,
ആറാത്ത ചായപോലെ പ്രളയം
പുഴയിലൂടെ തിളച്ചൊഴുകുന്നു,
കടലെല്ലാം ഊതിക്കുടിച്ചുകഴിഞ്ഞാല്‍
കുണ്ടിലടിമട്ടായ്‌നാളെ വീണ്ടും കിടക്കണം
ഇപ്പൊഴൊഴുകിക്കൊളൂ, പക
ബാക്കിവയ്ക്കാതെ കരയോടു തീര്‍ത്തോളു

ഒരുകേവു ഭാരം മണല്‍ സ്വര്‍ണ്ണം
ഇനിയും നിനക്കൊടുവിലെ
ധനമായില്ലേ..!

    

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍ - Tags: Thanal Online, web magazine dedicated for poetry and literature ശ്രീകൃഷ്ണദാസ്‌മാത്തൂര്‍, പുഴ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക