മുത്തം

എം. എന്‍. ശശിധരന്‍

കമിതാക്കളുടെ
ചുംബനത്തിന്റെ
പതിഞ്ഞ സീല്‍ക്കാരമല്ല,
തീവണ്ടികളുടെ ചുംബനത്തിന്.
ദിഗന്തങ്ങള്‍വിറയ്ക്കും.
മണ്‍വെട്ടിയുടെ ചുംബനം
നിലക്കുന്നതു
ഭൂമിയുടെ കണ്ണുനീര്‍കാലില്‍.
വേട്ടയാടി നുറുക്കപ്പെട്ട
പുത്രന്റെ നെറ്റിയില്‍
പെറ്റമ്മ കൊടുക്കുന്ന അവസാന
മുത്തം
കാണുന്നവര്‍നിന്നനില്‍പ്പില്‍
ഉരുകും.
ഏതു കൊടിയുടെ തണലില്‍
നിന്നാലും.

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, മുത്തം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക