ഗ്വാണ്ടനാമോയിലെ ഉമര് ഖാദറിന്

ഗിരീഷ് വര്‍മ്മ

( ഗ്വാണ്ടനാമ ജയിലറകളില് അമേരിക്കന് സാമ്രാജ്യത്വം പീഡിപ്പിക്കുന്ന അനേകരില് ഒരാള് ഈ ഇരുപത്തിനാലുകാരന് ....... ഇപ്പോള് ജീവനോടെ ഉണ്ടോ ആവോ? )
ഉമര്
... നീ ഈജിപ്തിന്റെ
മുലപ്പാലറിഞ്ഞ
തരുണന്.

നീ പൊറുക്കുക.
. നിവര്ന്നു നിന്ന്
അഹങ്കരിക്കുനവര് ഞങ്ങള് .

ഇപ്പോള്,
കുനിഞ്ഞും, ഇഴഞ്ഞും
ദിനരാത്രങ്ങളുടെ
കനത്ത കരിങ്കല്പ്പാളികള്
. പിഴുതു മാറ്റുകയാവും നീ.

തിളച്ചു മറിയുന്ന
ഉഷ്ണമാപിനിയാണോ
തടവറ !

ഏത് മനസ്സിന്റെ
ചക്രവാളങ്ങളില്
നിന്റെ ദീനസ്വരം
പ്രതിധ്വനിക്കുന്നു !

ഉമര്
നീയൊരു യാത്രികനാണ് .
കൊടും യാതനകളുടെ
പിരിയാത്ത കൂട്ടുകാരന്.
തടവറകള് വലിച്ചു കുടിച്ചു
നീര് വറ്റിയ കരിഞ്ചണ്ടി.

"പ്രപഞ്ച നാഥ"ന്റെ
പിരിച്ചകറ്റിയ
മാമൂല് വഴക്കങ്ങളില്
ബലിക്കല്ലില്
വെച്ചരച്ച
വന കുസുമം .

ഉമര്
നീ വെട്ടിയരിയപ്പെട്ട
ദര്ശന വൈവിധ്യം .
വിചാര സീമകള്ക്കപ്പുറം
നീ പറിച്ചു ചീന്തപ്പെട്ട
അനര്ഘ വാചനം .
നിന്നെ വായിച്ചറിയാന്
രോഗാതുരമായ
പടിഞ്ഞാറിനാവില്ല .

നിന്റെ മന:സഞ്ചാര വീഥികള്
നടുവൊടിഞ്ഞ
പരുത്ത യാത്രാ നിലങ്ങള്.

നിന്നില്
മുദ്ര ചാര്ത്തപ്പെട്ട
കളങ്കം
നഗ്ന രാജാവിന്റെ
തിട്ടൂരം.

കുഞ്ഞേ
ഏറ്റുവാങ്ങേണ്ടത്
ഏത് കാഹളങ്ങളാണ്?
ഏത് വാക്ക്ധോരണികള്ക്കാണ്
ഇനി ചെവിയോര്ക്കേണ്ടത് ?

നിദ്ര പറിച്ചെറിഞ്ഞ
ചിന്താ സരിത്തുകളില് നിന്നും
നീ വാറ്റിയെടുക്കുന്ന
ചുടു നിശ്വാസങ്ങള്
ലാവാസമം ..

കനത്ത സീല്ക്കാരങ്ങള്
നിന്നെ ഞരുക്കി ക്കടന്നുപോവും
എന്നറിയാം.

ചവിട്ടിക്കുഴച്ച നിന്റെ
കൌമാര രാഹിത്യം
ഊര്ന്നിറങ്ങി
നനയുന്ന രേതസ്സ് .

നിന്നിലിന്ന്
പുനര്ജീവനം
മരുപ്പൂക്കള്
വിരിയുന്ന പകല് സ്വപ്നങ്ങള്
മാത്രമോ?

    

ഗിരീഷ് വര്‍മ്മ - ഗിരീഷ് വര്‍മ്മ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, ഗ്വാണ്ടനാമോയിലെ ഉമര് ഖാദറിന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക