ആഴങ്ങളില് നഷ്ടപ്പെട്ടവര്

മേരിലില്ലി

ഞാന്‍ അവനോടു ചോദിച്ചിരുന്നു

നീ എന്തിനാണ്

എപ്പോഴുമിങ്ങനെ

എനിക്ക് മിസ്ഡ് കാള്‍

അടിച്ചുകൊണ്ടിരിക്കുന്നത്?

 

എനിക്ക് നിന്നെ ഒരിക്കലും

നഷ്ടപ്പെടാതിരിക്കാന്‍

ഓരോ നിമിഷവും  

നിന്നെ പ്രണയിക്കുന്നു

എന്നോര്‍മ്മിപ്പിക്കാന്‍

 

മിസ്ഡ് കോളുകള്‍ക്ക്

എന്തെന്ത് അര്‍ഥങ്ങള്‍,

ആഴങ്ങള്‍

നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന

നിമിഷം തൊട്ടു

രാത്രി ഉറങ്ങും വരെ

പ്രഭാതങ്ങളില്‍

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍

സന്ധ്യകളില്‍ തിരിച്ചെത്തുമ്പോള്‍

നിന്റെ മിസ്ഡ് കോളുകള്‍ 

ഓര്‍ക്കാപ്പുറത്തെ

ഒരൊറ്റ ചുംബനം പോലെ

എന്‍റെ മുഖത്തെ വര്‍ണാഭമാക്കിയിരുന്നു.

 

 

 

ഒരിക്കലും പിരിയരുതെന്നാ

ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ

ഏത് തിരിവില്‍ വെച്ചാണ്

നിനക്കെന്നെ  എന്നേക്കുമായി  

നഷ്ടപ്പെട്ടു പോയത്?

 

    

മേരിലില്ലി - മേരിലില്ലി  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മേരിലില്ലി, ആഴങ്ങളില് നഷ്ടപ്പെട്ടവര്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക