തീരുമാനങ്ങളെടുക്കുന്നതില്‍ ഗന്ധത്തിനുള്ള പങ്ക്...

ശ്രീപാര്‍വ്വതി

എന്‍റെ മുന്നിലുള്ള നിയോണ്‍ ബള്‍ബുകള്‍ക്ക് വെളിച്ചം കൂടുതലാണെന്ന് തോന്നുന്നു, കുറച്ചു കൂടി ഡിം ആയ പ്രകാശത്തിനേ ഇപ്പോള്‍ എന്‍റെ വേദന മാറ്റാന്‍ കഴിയൂ. ഒരു തീരുമാനം എടുക്കാനുള്ള പങ്കപ്പാടുകളേ, നഗരത്തിലെ പ്രശസ്തമായ എ സി ബാറില്‍ ഒരു കാബിനില്‍ ഒരു പെണ്ണു വന്നിരുന്ന് ഭാവിയെ പറ്റി സ്വപ്നം കാണുന്നു, കാലയം പോയ പോക്ക്, എനിക്ക് ചിരിക്കാന്‍ തോന്നി. ഇവിടെ ആര്‍ക്കും അറിയില്ല എന്നെ, പ്രശസ്തമായ അമേരിക്കന്‍ കമ്പനിയിലെ അവാര്‍ഡ് വിന്നര്‍ അമിതാ ബാസുവിനെ. ആരും അറിയാതിരിക്കട്ടെ, ആരും അറിയാതിരിക്കട്ടെ...

അമിത ബാറില്‍ നിന്നിറങ്ങുമ്പോള്‍ ആകെ ക്ഷീണിതയായിരുന്നു, തന്നെ കറ്റന്നു പോകുന്നവരുടെ കണ്ണുകളുടെ കൌതുകം കണ്ട് അവള്‍ക്ക് പുച്ഛം തോന്നി. റിസേര്‍വ്ഡ് ഫോര്‍ മെന്‍ എന്ന് എഴുതി വച്ചതു പോലയല്ലെ ബാറുകള്‍ ഇവറ്റകള്‍ ഉപയോഗിക്കുന്നത്. അവര്‍ക് സ്വകാര്യത വേണമെങ്കില്‍ ബീച്ചും പാര്‍ക്കും അമ്പലവും ഒന്നും വേണ്ട ബാറിലെ തണുത്ത കാബിന്‍ തന്നെ വേണം. ജീവിതത്തിലെ സുപ്രധാന തീരുമാനമെടുക്കാനും പറ്റിയ മുറിയാണത് എന്ന് നമിതയ്ക്ക് തോന്നി, അതുകൊണ്ടാണല്ലോ സ്വകാര്യതയന്വേഷിച്ച് അവിടെ പോയതും. കുടിക്കാന്‍ തണുത്ത കൊണ്ടു വച്ച ലൈം ജ്യൂസിന്, ലേശം കയ്പ്പുണ്ടായിരുന്നത് ആസ്വദിച്ച് അവള്‍ ചുണ്ട് ഒന്നുകൂടി നുണഞ്ഞു. തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല അതുമാത്രം ഒരു വേദനയായി ബാക്കി കിടക്കുന്നു. വെറുതേ കാബിന്‍ ബില്‍ കൂട്ടമെന്നല്ലാതെ വേറെ പ്രയോജനം ഉണ്ടാകില്ലെന്ന് മനസ്സിലായപ്പോഴാണ്, അവള്‍ അവിടുന്ന് എഴുനേറ്റതും. ബാറിനു മുന്‍പില്‍ അടച്ചിട്ടിരുന്ന കാറിനുള്ളിലേയ്ക്ക് കയറിയതും ഏറെക്കാലമായി അടച്ചിട്ടിരുന്ന ഒരു മുറിയിലേയ്ക്ക് കയറുന ഉളുമ്പു മണം അവളേ ബോറഡിപ്പിച്ചു. എ സിയുടേയും കാര്‍ സ്പ്രേയുടേയും വല്ലാത്ത മണം ഓര്‍ക്കാനമുണ്ടാകും. നീതുവിന്‍റെ വണ്ടി എടുത്തു കൊണ്ട് പോരേണ്ടീയിരുന്നില്ലെന്‍ നമിതയ്ക്ക് തോന്നി. ഡോര്‍ ഗ്ലാസ്സുകള്‍ താഴ്ത്തിക്കഴിഞ്ഞിട്ടേ നമിതയ്ക്ക് ശ്വാസം എടുക്കാനായുള്ളൂ.

ഇനി നീതു ചോദിയ്ക്കുമ്പോള്‍ എന്തു പരയും? അവള്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞുവോ ആവോ... യാത്രയില്‍ മുഴുവന്‍ അവളുടെ ചിന്ത അതായിരുന്നു, ഡ്രവിങ്ങില്‍ ശ്രദ്ധ കൊണ്ടു വരാന്‍ കഴിയുന്നില്ല, ഒരു തവണ ബൈറൂട്ടില്‍ നിന്ന് കയറി വന്ന ഒരു കാറിനെ ഇടിച്ചിടേണ്ടതായിരുന്നു. പെറ്റെന്നവള്‍ക്കു തോന്നി, അജയിനെ ഒന്ന് വിളിച്ചാലോ, ഒരുപക്ഷേ അവന്, ഒരു മറുപടി തരാന്‍ സാധിച്ചേക്കും. വണ്ടി സൈഡിലേയ്ക്ക് ഒതുക്ക്കി നമിത അജയിന്‍റെ നംബര്‍ അന്വേഷിക്കാന്‍ തുറ്റങ്ങി. തലയ്ക്കകത്ത് പെരുപ്പാണ്. ശരീരമൊക്കെ ഭാരമില്ലാത്തതു പോലെ , ഒഴുകി നടക്കുന്നതു പോലെ... അജയ് ഫോണ്‍ എടുത്തപ്പോള്‍ നമിതയ്ക്ക് കരയണമെന്ന് തോന്നി. പെട്ടെന്നുള്ള അവളുടെ വിളിയിലും മുരള്‍ച്ചയിലും അജയ് പരിഭ്രമിച്ചു. അവന്‍റെ ചോദ്യങ്ങളെ നേരിടാന്‍ നമിതയ്ക്ക് ബുദ്ധിമുട്ടു തോന്നി. ഒന്നേ പരഞ്ഞുള്ളൂ, നിന്നെ എനിക്കൊന്നു കാണണം, ഇപ്പോള്‍ തന്നെ നാഷണല്‍ പാര്‍ക്കല്‍ വരണം പ്ലീസ്. അജയിന്, മറുപടി കൊടുക്കന്‍ കഴിയും മുന്‍പ് നമിത ഫോണ്‍ കട്ട് ചെയ്തു.

അര മണിക്കൂറിനകം പരിഭ്രമിച്ച മുഖവുമയി അജയ് എത്തി. ബഞ്ചിന്‍റെ വക്കില്‍ നിര്‍വ്വികാരമായി ഇരിക്കുകയായിരുന്നു നമിത.

"എന്താഡോ തനിക്ക്"

അജയിന്‍റെ ചൊദ്യം കേട്ട് നമിത എഴുന്നേറ്റു.

"അജയ് എനിക്ക് നീതുവിനെ ഇഷ്ടമാണ്, ഞ്ങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണം അജയ് ഒരു വഴി പറഞ്ഞു തരൂ..."

അവളുടെ ആമുഖമില്ലാത്ത പറച്ചില്‍ കേട്ട് അജയ് നിശബ്ദനായിപ്പോയി. തന്‍റെ കാലിലൂടെ എന്തോ അരിയ്ക്കുന്നതു പോലെ അജയിനു തോന്നി, അതു തന്നെ വിരലിന്‍റെ അറ്റത്ത് കടിക്കുന്നുണ്ട്, എന്തോ മരവിപ്പ് തോന്നുന്നുണ്ട്, പക്ഷേ വേദനയില്ല... അജയിന്, അവളുടെ മുഖത്തു നോക്കാന്‍ മടി തോന്നി. ഇവളെ കണ്ട നാള്‍ മുതല്‍ ഉള്ളില്‍ എന്തോ കാരണമില്ലാതെ വിങ്ങി നിറയുന്നതു പോലെ തോന്നാറുണ്ട്, പ്രണയമാണോ എന്ന സംശയത്തില്‍ തീ തിന്ന് നടക്കുമ്പോഴാണ്, ഇതെന്തു ബാലിശമായ ആലോചനയാണ്.

"അജയ് നീ മറുപടി പരഞ്ഞില്ല... അവളെ കാണുമ്പോള്‍ എനിക്ക് എന്‍റെ അമ്മയെ ഓര്‍മ്മ വരും, അമ്മയുടെ കരുതല്‍, സ്നേഹം, തലോടല്‍, അവളെ എനിക്ക് എന്നും കൂടെ വേണം അജയ്. ലോകത്ത് ഒരു പുരുഷനും എന്നെ അവളുടെ ഒരു തലോറ്റലിന്‍റെ അത്ര പോലും സംതൃപ്തിപ്പെടുത്താന്‍ കഴിയില്ല, എനിക്കുറപ്പുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കട്ടെ അജയ്....."

തന്‍റെ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിന്തകളേയോര്‍ത്ത് അജയ് ന്പ്മ്പരപ്പെട്ടു. എന്താ പരയുക. പടിഞ്ഞാരന്‍ ചക്രവാളം ചുവന്നു വരുന്നൂണ്ടെന്ന് തോന്നുന്നു, അന്തരീക്ഷം മഞ്ഞ നിറത്തിലായിരിക്കുന്നു, ലേശം ചുവന്ന മഞ്ഞ.

അജയിന്‍റെ നിശബ്ദത നമിതയെ അലോസരപ്പെടുത്തി.

"അജയ് എനിക്കറിയാം, നിന്നില്‍ നിന്ന് നിരഞ്ഞൊഴുകുന്ന ഒരു ചൂടു കാറ്റ് എന്നെ കൊതിപ്പിച്ചിട്ടില്ല, എനിക്കറിയാം നീയെന്നെ മോഹിക്കുന്നുവെന്ന് ,പക്ഷേ അതിലും എന്‍റെ ഓര്‍മ്മകളെ ചേര്‍ത്തു നിര്‍ത്തിയത് നീതിവ്‌റെ ഹൃദയമിടിപ്പുകളാണ്. അവള്‍ക്കും ഇതുപോലെ തന്നെ."

അജൈന്, പിന്നെ ഉത്തരമില്ലാതെയായി.......

ചോദ്യങ്ങളും ഉത്തരങ്ങളും നഷ്ടപ്പെട്ട ഒരു കുട്ടിയെ പോലെ അയാള്‍ ആ ബഞ്ചിന്‍റെ വിളുമ്പില്‍ ഇരുന്നു,

"പക്ഷേ..." എന്ന് പരയണമെന്ന് പലവട്ടം മനസ്സ് ഉപദേശിച്ചിട്ടും ഹൃദയം നാവിനെ വിലക്കി.

"അജയ് നീ സ്വാര്‍ത്ഥനാണ്. നിന്‍റെ കൂടെയുള്ല ജീവിതം എന്തു മാത്രം സന്തോഷം ഉള്ളതാണെന്ന് എനിക്കറിയാം പക്ഷേ നീതുവിന്‍റെ കൂടെ ജീവിച്ച് വേദനകള്‍ അനുഭവിക്കാനാണ്, എനിക്കിഷ്ടം. സ്നേഹിച്ച് സ്നേഹിച്ച് വേദനിച്ച് വേദനിച്ച്.... എനിക്ക് മറ്റാരോടും ചോദിയ്ക്കാനില്ല....അതാ....നിന്നോട്..."

അജയ് അവളുടെ മുഖത്തു നോക്കി ചിരിച്ചു, നിഷ്കളങ്കമായ ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിരി. തന്‍റെ ഉത്തരം അ ചിരിയുലുണ്ടെന്ന് നമിതയ്ക്ക് തോന്നി. അജയിന്‍റെ മുഖത്തു നോക്കാതെ അവള്‍ നടന്നു. പാര്‍ക്കു കറ്റന്ന്, മരങ്ങള്‍ കടന്ന്, തന്‍റെ നീതുവിന്‍റെ കാറിനരുകിലേയ്ക്ക്, കറിനുള്ളിലേയ്ക്ക് കയറി, വിന്‍ഡോ ഗ്ലാസ്സ് താഴ്ത്താതെ അവള്‍ ഓര്‍ക്കാനിക്കാന്‍ ആഗ്രഹിച്ചു, എത്രയും പെട്ടെന്ന് നീതിനരികില്‍ എത്താനും....

പാര്‍ക്കിന്‍റെ ബഞ്ചില്‍ ഒരറ്റത്ത് അജയ് കണ്ണു നനഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു അപ്പോഴും...

    

ശ്രീപാര്‍വ്വതി - Editor, www. kanikkonna.com Tags: Thanal Online, web magazine dedicated for poetry and literature ശ്രീപാര്‍വ്വതി, തീരുമാനങ്ങളെടുക്കുന്നതില്‍ ഗന്ധത്തിനുള്ള പങ്ക്...
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക