ചെന്നൈ ഓണം

നീലിമാ അസീസ്

ചെന്നൈയില്‍ കര്ക്കതടകതിലേ ഓണം തുടങ്ങും...ക്രിസ്മസ്സിലേ അവസാനിക്കൂ....അംഗങ്ങളുടെയും സംഘങ്ങളുടെയും   ബലാബലത്തില്‍ പൂക്കളങ്ങളുടെ പൊലിപ്പും സദ്യയുടെ കൊഴുപ്പും ....കൊയംബെട് മര്കെട്ടിലെ കടും നിറമുള്ള പൂക്കള്‍ .....ചെട്ടിയും ജമന്തിയും പനിനീരും ..പനിനീരിന്  പുകയിലയുടെ ഗന്ധം ...എന്ടോസള്ഫാാന്‍  പൂക്കളിലും അടിക്കുമോ?മോന്‍ വന്നു പൂക്കള്‍ പെറുക്കുമ്പോള്‍  ഞാന്‍ അസ്വസ്തയാണ്....എല്ലാത്തിലും വിഷം തീണ്ടിയത് പോലെ ....

എനിക്കിനി ഇവിടെയുള്ള ഓണം കാണണ്ട...എവിടെയെങ്കിലും പച്ചപ്പുള്ള സ്ഥലത്തേക്ക് എന്നെ കൊണ്ട് പോകു .....ഞാന്‍ അദ്ദേഹത്തോട് കെഞ്ചി ...

ചെന്നൈയില്‍ എവിടെയാ പച്ചപ്പുള്ളത്?..നമുക്ക് വല്ല പാര്ക്കി്ലും പോയിരിക്കാം...അദ്ദേഹം  ആശ്വസിപ്പിച്ചു ..

വേണ്ട...എനിക്ക് കുറെ ദൂരെ പോണം...അന്ന് കൃഷ്ണന്‍ പറഞ്ഞ ആ ഡാമില്‍ പോയാല്‍ മതി...

അദ്ദേഹവും ഞാനും മോനും ഉച്ചക്ക് 2 മണിയോടെ പുറപ്പെട്ടു...മദ്രാസ്‌ ബാംഗ്ലൂര്‍ ഹൈവേ യില്‍ ചെന്നൈയില്‍ നിന്ന് 40  കിമി അകലെ യായി ചെമ്ബരംബക്കം ഡാം.. 3മണിയോടെ ഡാം ലേക്ക് തിരിയുന്ന റോഡിലെത്തി ..വലതുഭാഗത്ത്‌ ശിവ ക്ഷേത്രം ...അവിടെ പൂ വില്ക്കു ന്ന ആണ്കുടട്ടിയോട് എറിയിലെക്കുള്ള ദൂരം ചോദിച്ചു ..നേരാ പോയിടുന്ഗോ..ഏറി കിട്ടേ താന്‍...

റോഡിന്റെ് 2 ഭാഗവും ഗ്രന്യ്റ്റ് കല്ലുകളുടെ വലിയ പലകകള്‍. ..ഇവിടെ നിന്ന് നാല് വലിയ കല്ലുകളെടുക്കണം..നമ്മുടെ വീടിനു...ഞാന്‍ പറഞ്ഞു

കുറച്ചുകൂടി പോയപ്പോള്‍ ഗ്രന്യ്റ്റ് കല്ലുകള്‍ തീര്ന്നു ..രണ്ടു ഭാഗവും കുഞ്ഞു മതിലുകളുള്ള ടാറിട്ടവീതി കുറഞ്ഞ റോഡ്‌ ...നേരെ നോക്കിയാല്‍ ആകാശം  മാത്രം ..നീലയും കറുപ്പും ..മഴയ്ക്ക് തയ്യാറായി വന്ന മാനം ..മനസ്സ് വിങ്ങി...

,p>കുറച്ചു കഴിഞ്ഞു വലതു ഭാഗം ഡാമും വെള്ളവും തെളിഞ്ഞു തുടങ്ങി ...കുറെ പക്ഷികള്‍ വെള്ളത്തില്‍ കളിക്കുന്നു.പാതയുടെ അവസാനം കാര്‍ പാര്ക്ക് ‌ ചെയ്തു.

ചെന്നൈ ചെന്നൈയല്ലാതായ കാഴ്ച ...ഇടതു ഭാഗം അറ്റം കാണാത്ത പച്ചപ്പ്‌.....ആട്ടിന്‍ പറ്റവും പശുക്കളും  ....വല്ലാത്തൊരു ഊര്ജംാ എന്നില്‍ കൈ വന്ന പോലെ..'എനിക്ക് താഴെ പോണം.'... മോനെയും കൂട്ടി താഴെ ഇറങ്ങുമ്പോള്‍ ..

  "കുറേക്കാലമായില്ലേ ചെന്നെയില്‍,എന്തെ നമ്മളിത് വരെ ഇവിടെ വന്നില്ല?അദ്ദേഹം പിറുപിറുത്തു...

താഴേക്ക്‌ വന്നപ്പോള്‍ ഒരു ചെമ്മണ്‍ പാത .....രണ്ടു ഭാഗവും വയലുകള്‍... ...നിറയെ തുമ്പികള്‍...വല്ലാത്തൊരു കാഴ്ചയായിരുന്നു അത്...അദ്ദേഹത്തിന്റെ കൈ ഞാന്‍ മുറുക്കി പിടിച്ചു...മോന്‍ ഓടി വന്നു പറഞ്ഞു..മമ്മാ,അതാ അവിടെ കുറെ കുഞ്ഞു പൂക്കള്‍ ...വാ നമ്മക്ക് പോയി പറിക്കാം ..അടുത്ത് പോയപ്പോള്‍ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ...നാട്ടില്‍ മഴക്ക് പൊടിക്കുന്ന തവര ചെടികള്‍ ക്കിടയി നിറയെ തുമ്പപ്പൂക്കള്‍. ..മനസ്സ് തുള്ളി...ചെറുപ്പം ഓര്ത്തു  

.. ജാതിയില് നിന്ന്മ മതത്തില് നിന്നും ഓണത്തെയും, വിഷു  വിനെയുംക്രിസ്മസിന്നെയും അകറ്റി നിര്ത്താത്തഎന്റെ  പപ്പയെ ഓര്ത്തുപ   ...വീട്ടു മുറ്റവും പൂക്കളവും  ഓര്ത്തുസ...

ഞാനെന്റെ മോനെ ചേര്ത്ത്ത പിടിച്ചു. അദ്ദേഹതോട് ചേര്ന്ന്് നിന്നു...വല്ലാത്തൊരു സുഖം... മനസ്സ് ശാന്തമായത് പോലെ...മോനെനിക്ക് തുമ്പ പറിച്ചു തന്നു പറഞ്ഞു...നമ്മക്ക് വീട്ടിനകത്ത് പൂവിടാം ...

എന്റെ മോന്റെ കണ്ണില്‍ ഞാന്‍ ഓണം കണ്ടു ...ഒരു തുമ്പ പ്പൂവിലോരായിരം ഓണം... ഓരോ മലയാളിയുടെയും  ഓണം...

    

നീലിമാ അസീസ് - ചെന്നൈയില്‍ സ്ഥിരവാസം അഡ്വക്കറ്റ് Tags: Thanal Online, web magazine dedicated for poetry and literature നീലിമാ അസീസ് , ചെന്നൈ ഓണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക