ഒരുയാത്ര

ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി.

ഞങ്ങളുടെ മകള്‍ ആഷിയയാണു പറഞ്ഞതു പിറോസ് ഗീയ്യറക്കില്‍ പോകണമെന്നു. മനോഹരമായ പ്രദേശം, നീലക്കടല്‍, ധാരാളം നാട്ടുപാതകള്‍, കടലോരത്തൂടെ കുന്നുകള്‍ കയറിയുമിറങ്ങിയും. പൂക്കളുടെ കളി . പിന്നെ പലവിധത്തിലുള്ള കടല്‍ പക്ഷികള്‍. മകള്‍ പട്ടിക മുമ്പില്‍ വെച്ചു. വായില്‍ വെള്ളമൂറി. പോകാന്‍ ഞാനും സബൂറും തീരുമാനിച്ചു. മകളും മരുമകനും താമസിച്ച ഹോട്ടല്‍ തന്നെ ബുക്കു ചെയ്തു.

പോകുന്നതിനു ഏതാനും ദിവസത്തിനു മുമ്പാണു “സാറ്റ് നാവില്‍“ പിറോസ് ഗീയ്യറക്കു ഇട്ടതു, വഴിയറിയുവാന്‍. സാറ്റ് നാവു വഴി കണക്കുകൂട്ടി പറഞ്ഞു 500 മൈല്‍. ദൂരം അറിയുന്നതിനു മുമ്പേതന്നെ ചാനല്‍ ക്രോസ്സിങ്ങ് ബുക്ക് ചെയ്തിരുന്നു; കാലത്തു പത്തര മണിക്കു. 500 മൈല്‍ കാറില്‍ അവിടെ എത്താന്‍ പത്തുമണിക്കുറ് വേണം. അതും സാറ്റ് നാവ് പറഞ്ഞു തന്നു. അപ്പോള്‍ ഒരു സംശയം: ഹോട്ടലില്‍ എത്തുമ്പോള്‍ വളരെ വൈകും. സബൂറ് പറഞ്ഞു നേരത്തെ തന്നെ പുറപ്പെടാം.. ചാനല്‍ ക്രോസ്സിങ്ങില്‍ നേരത്തെ എത്തിയാല്‍ അവറ് സമയം മാറ്റിത്തരും.; ശുഭ വിശ്വാസിയായ എന്റെ വലതു ഭാഗം പറഞ്ഞു. അങ്ങനെ കാലത്തെ ആറുമണിക്കു വീട്ടില്‍ നിന്നും ഇറങ്ങി. വീട്ടില്‍ നിന്നും 60 മൈല്‍ അകലെയാണു ചാനല്‍ ക്രോസ്സിങ്ങു. കടലിന്നടിയിലൂടെ ഒരു തുരങ്കം. ജാപനീസു വിദഗ്തന്മാറ് നിറ്മ്മിച്ച യന്ത്രങ്ങള്‍കൊണ്ടു ഭൂഗറ്ഭത്തിലൂടെ 26 മൈല്‍ നീളത്തില്‍ ഏതാനും തുരങ്കങ്ങള്‍! കാറ് കടത്തികൊണ്ടുപോകാന്‍ ഷട്ടില്‍ ആണോടുന്നതു. കാറ് ഓടിച്ചു ഷട്ടിലില്‍ കയറ്റുക. തുരങ്കത്തിലൂടെ ഷട്ടില്‍ കാറും യാത്രക്കാരെയും പേറി പായുന്നു, 140 കിലൊമീറ്ററ് വേഗത്തില്‍.

അവിടെ എത്തുമ്പോള്‍ ആദ്യസംബറ്ക്കം കമ്പൂട്ടറുമായാണു. കമ്പൂട്ടറ് സ്ക്രീനില്‍ എഴുതി വന്നു: “ Welcome Dr.Ali. Do you want to travel by an earlier shuttle?” കമ്പൂട്ടറിന്റെ കഴിവില്‍ അല്പം ബഹുമാനം തോന്നി. ഉടന്റന്നെ മറുപടികൊടുത്തു: “yes”. കമ്പൂട്ടറ് മനസ്സു മാറ്റിയാലൊ!

കാറിന്റെ രെജിസ്റ്റ്രേഷന്‍ നമ്പറ് തിരിച്ചറിഞ്ഞിട്ടാണു കമ്പൂട്ടറ് എന്നെ മനസ്സിലാക്കുന്നതു. അതു കഴ്ഞ്ഞു സെക്യൂരിറ്റി പരിശോദന. കാറിന്റെ ഡാഷ്ബോറ്ഡിലും സ്റ്റിയറിങു വീലിലും ഒരു സ്വാബ്കൊണ്ടു തുടച്ചു കമ്പൂട്ടറില്‍ ഇട്ടു. ആള്‍ ക്ലിയറ്. പോകാം. അനുമതി കിട്ടി. സ്പോടനവസ്തുക്കള്‍ കാറിലുണ്ടോ എന്നു പരിശോദിക്കുകയാണതു. ഇമിഗ്രേഷനു ഓഫീസര്‍ കാറ് കണ്ടപ്പോഴേയ്ക്കും പറഞ്ഞുപോകാമെന്നു. പാസ്പോറ്ട്ടു നോക്കുക കൂടി ചെയ്തില്ല. അങ്ങനെ നിഷ്പ്രയാസം ഞങ്ങള്‍ ഷട്ടിലില്‍ കയറി. അരമണിക്കൂറ് കൊണ്ടു കടല്‍തരണം ചെയ്തു ഫ്രാന്‍സില്‍ എത്തി. ഡ്രൈവ് ചെയ്യുന്നതു സബൂറും വഴികാട്ടി ഞാനും.

പുള്ളിക്കാരത്തി എന്നെക്കാള്‍ നല്ല ഡ്രൈവറാണെന്നു സമ്മതിക്കുന്നതിനു പകരം ഞാന്‍ പറയും ഞാനാണു സാറ്റ് നാവില്‍ വിദക്തനെന്നു!

ഫ്രാന്‍സിലൂടെ കാറോടിക്കുന്നതു ഒരു സുഖം തന്നെയാണു. ഓട്ടോറ് റൂട്ട് ( Autorroute) മിക്കവാറും ഒഴിഞ്ഞിരിക്കും. റ്റ്രാഫിക്ജാം ഫ്രാന്‍സില്‍ എന്തുകൊണ്ടോ കാണാറില്ല. സാധാരണ ദൂരയാത്രയ്ക്കേ ഫ്രാന്‍സില്‍ ജനങ്ങള്‍ ഓട്ടോറ് റൂട്ട് ഉപയോഗിക്കു. ദൂരം കുറഞ്ഞ യാത്രയ്ക്കു സാധാരണയുള്ള വഴികള്‍ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ഓട്ടോറ് റൂട്ട് ഉപയോഗിക്കുന്നതിനു വേറെ ചാറ്ജ്ജുണ്ടു. അതും റ്റ്രാഫികുജാം കുറയ്ക്കുവാന്‍ ഹേതുവാകാം.

ഹോട്ടലില്‍ എത്തുന്നതിനു മുമ്പെ സാറ്റ് നാവ് പറഞ്ഞു: You have reached your destination.

ഹോട്ടല്‍ കണ്മുമ്പിലെങ്ങുമില്ല.

ഞാന്‍ ചോദിച്ചു: Peaches, where is our hotel?

“പീചസു“ എന്നാണു സബൂറ് സാറ്റ് നാവിനു നല്‍കിയിട്ടുള്ള ഓമനപ്പേരു.

സാറ്റു നാവിലുള്ള ശബ്ദം സ്ത്രീയുടെതാണു. സബൂറിന്റെ അഭിപ്രായത്തില്‍ അവളുടെ ശബ്ദം കേള്‍ക്കാന്‍ ഇമ്പമുള്ളതാണെത്രേ. ( ഞാനൊന്നും പറഞ്ഞില്ലേ എന്ന ഭാവത്തില്‍ ഞാനിരുന്നു. ബുദ്ധിയുള്ള ആരെങ്കിലും പറയുമോ മറ്റൊരു നാരിയുടെ ശബ്ദം ഭാര്യയുടെ ശബ്ദത്തെക്കാള്‍ മധുരമെന്നു!!)

അപ്പോള്‍ ഞങ്ങളുടെ അടുത്തായി ഒരു ഫ്രഞ്ചുനാരി കാറ് നിറുത്തി ഇറങ്ങിവരുന്നു. ഞാന്‍ അവരെ ഹോട്ടലിന്റെ വിലാസം കാണിച്ചു. കൈയ്യും കണ്ണുമുപയോഗിച്ചു അവരോടു ഹോട്ടല്‍ എവിടെ എന്നു ആരാഞ്ഞു. ആ മഹിളയ്ക്കു അറിയാം എന്നു ഭാവത്തില്‍ നിന്നും മനസ്സിലായി. കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരത്തില്‍ പുള്ളിക്കാരത്തി പറഞ്ഞു തന്നു. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല. ഫ്രഞ്ചു അല്പസ്വല്പമറിയാവുന്ന സബൂറിനെ അയക്കാമായിരുന്നു എന്നു മനസ്സിലോറ്ത്തു. പറഞ്ഞില്ല. ഭാര്യ ഭറ്ത്താവിനെക്കാള്‍ അറിവുള്ളവളാകുകയോ! അക്ഷന്തവ്യം.

എവിടെയാ ഹോട്ടല്‍? ഭാര്യയുടെ ചോദ്യം. കൈമലറ്ത്തി. അപ്പോള്‍ വരുന്നു ഒരു മനുഷ്യന്‍. ഞാന്‍ ചെന്നു ഒന്നുകൂടി വഴി ചോദിച്ചു. അദ്ദേഹവും തുടങ്ങി നല്ല ഫ്രഞ്ചില്‍. എന്റെ മുഖം കണ്ടപ്പോള്‍ പാവം തോന്നി വേഗം അദ്ദേഹം ഭാഷ മാറ്റി. ഇംഗ്ലീഷില്‍ പറഞ്ഞുതുടങ്ങി. ഇംഗ്ലീഷ് കേള്‍ക്കാന്‍ ഇത്രമാത്രം സുഖമുണ്ടെന്നു ആദ്യമായി മനസ്സിലായി.

അദ്ദേഹത്തിനു ഇംഗ്ലീഷില്‍ വ്യക്തമായി പറഞ്ഞുതരാന്‍ കഴിയുന്നില്ല. പുള്ളിക്കാരന് പറഞ്ഞു: It is very close. Difficult to direct you. I shall come with you. ദയയുള്ള ആ നല്ല മനുഷ്യന്‍ കാറില്‍ കയറി കൂടെ വന്നു ഹോട്ടല്‍ കാണിച്ചു തന്നു. ഞാന്‍ അദ്ദേഹത്തെ കാറില്‍ തിരിച്ചുകൊണ്ടുപോയിവിടാം എന്നു പറഞ്ഞിഞ്ഞപ്പോള്‍ നടക്കാനിറങ്ങിയതാണു. ഞാന്‍ നടക്കട്ടെ. ഞങ്ങളുടെ നാടും ആഹാരവും ആസ്വദിക്കുക. അദ്ദേഹം അതും പറഞ്ഞു തിരിഞ്ഞു നടന്നു. എവിടെയുമുണ്ടു നല്ല മനുഷ്യറ്. ചിലപ്പോള്‍ ഓറ്ക്കാത്തിടത്തായിരിക്കും ഒരു സഹായിയെ കണ്ടെത്തുക.

ഹോട്ടല്‍ ഒരു കുന്നിന്റെ ചരുവില്‍ കടല്‍ത്തീരത്തു. മുറിയിലിരുന്നാല്‍ മുമ്പില്‍ നീലക്കടല്‍, ആരൊ നീലം കലക്കിയിരിക്കുന്നു കടലില്‍. ആകാശം നീലവെള്ളത്തില്‍ മുങ്ങി നിവറ്ന്നതു കൊണ്ടാകാം ആകെ ഒരു നീലിമ. ഒരു വശം പനോരമിക് ജനല്‍. അതിലൂടെ സായം സന്ത്യയുടെ ആകറ്ഷണീയത തികച്ചും നുകരാം മതിവരുവോളം.

എട്ടു ഒമ്പതു മണിക്കൂറ് ഡ്രൈവുചെയ്ത ക്ഷീണം. അല്പനേരത്തെ വിശ്രമത്തിനു ശേഷം ഭക്ഷണം. നല്ല രുചിയുള്ള ഫ്രഞ്ചു ആഹാരം.

പിറോസ് ഗീറക്കു ഫ്രാന്‍സിന്റെ വടക്കുള്ള ഒരു ചെറിയ സ്ഥലം. കടലില്‍ കുളിച്ചുനില്‍ക്കുമൊരു സുന്ദരി. ബ്രിറ്റനി എന്നദേശത്തിലാണു പിറോസ് ഗീറക്കു. ഒരു ഗ്രാമ പ്രദേശം. ശാന്തം. അതിസുന്ദരം.

ഫ്രഞ്ച് ആഹാരംകൂടാതെ ഞങ്ങളെ ആകറ്ഷിച്ചതു അവിടെയുള്ള നടപ്പാതകളാണു. മലയോരത്തൂടെയുള്ള നടപ്പു. നടപ്പാതയുടെ ഒരുവശം നീലക്കടല്‍. മറുവശം കുന്നും മലയും. ക്നൂ നിറയെ കാട്ടുപൂക്കള്‍. കട്ക്കലോരം നിറയെ ചുമന്ന പാറക്കുട്ടങ്ങള്‍, പല ആകൃതിയിലുള്ളവ.

ഈ പാറക്കൂട്ടങ്ങല്‍ 300,000,000 വറ്ഷങ്ങളുടെ തേയ്മാനം മൂലം ഉടലെടുത്തതാണെന്നു ഭൂഗറ്ഭശാസ്ത്രജ്ഞന്‍.

ഈ പ്രദേശം പക്ഷിനിരീക്ഷകരുടെ പറുദീസയാണു. കടലോരത്തു നിന്നും ഏകദേശം അരമൈല്‍ യാത്ര ചെയ്താല്‍ ഒരുകൂട്ടം ദ്വീപസമൂഹങ്ങളുണ്ടു. ആ സ്വീപുകള്‍ കടല്‍ പക്ഷിക്കള്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. ഇവിടെ 27 വറ്ഗ്ഗത്തില്‍ പെട്ട 50,000 പക്ഷികളുണ്ടു. ദിവസവും പലപ്രാവശ്യം സന്ദറ്ശകരെ കയറ്റി ബോട്ടുകള്‍ പലവുരു വരികയും പോകുകയും ചെയ്യുന്നു. ഞാന്‍ ആദ്യമായാണു ഗാണെറ്റു എന്ന കടല്‍പ്പക്ഷിയെ കാണുന്നതു. ഇരുപത്തിമുവ്വായിരം ഗാണറ്റു ദമ്പതിമാറ് ഇവിടെ വസിക്കുന്നു, ഞങ്ങളുടെ വഴികാട്ടി പറഞ്ഞു. ഒരു ദ്വീപ് നിറയെ ഗാണറ്റുകള്‍. അവിശ്വസനീയമായ ദൃശ്യം!. കൂടാതെ അനേകമനേകം അപൂറ്വ്വ പക്ഷികള്‍.

പതിന്നാലാം നൂറ്റാണ്ടില്‍ നിറ്മ്മിച്ച പള്ളികള്‍, പുരാതന ഗൃഹങ്ങള്‍, എന്നുവേണ്ട, ഇവിടെ കാലം സുഷുപ്തിയിലാണു, കടല്‍ക്കാറ്റേറ്റു പരവകളുടെ പാട്ടും കേട്ടുറങ്ങുന്ന ഒരു ഗ്രാമം.

മനസ്സു നിറയെ മധുര സ്മരണകളും കണ്‍ നിറയെ കാണാക്കാഴ്ചകളുമായി ഞങ്ങള്‍ തിരിച്ചു. അടുത്ത യാത്ര എങ്ങോട്ടാവാം. ആറ്ക്കറിയാം.

    

ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി. - അമേരിക്കയില്‍ താമസം. യാത്ര, ഫോട്ടോഗ്രാഫി എന്നിവയില്‍ താല്പര്യം . Tags: Thanal Online, web magazine dedicated for poetry and literature ഡോ. പ്ലായിപറമ്പില്‍ മുഹമ്മദലി. , ഒരുയാത്ര
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക